മല്യയെ ഇന്ത്യയിലേക്ക് മടക്കി അയക്കണം; ഇന്ത്യ ബ്രിട്ടന് അപേക്ഷ നല്‍കി

മല്യയെ ഇന്ത്യയിലേക്ക് മടക്കി അയക്കണം; ഇന്ത്യ ബ്രിട്ടന് അപേക്ഷ നല്‍കി

മല്യയെ ഇന്ത്യയിലേക്ക് മടക്കി അയക്കണം; ഇന്ത്യ ബ്രിട്ടന് അപേക്ഷ നല്‍കി
വിജയ് മല്യയെ ഇന്ത്യയിലേക്ക് മടക്കി അയയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ ബ്രിട്ടന് അപേക്ഷ നല്‍കി. സാമ്പത്തിക തട്ടിപ്പു നടത്തി രാജ്യം വിട്ട വിവാദ വ്യവസായിയാണ് മല്യ. ബ്രിട്ടീഷ് ഹൈക്കമ്മിഷനില്‍ ഇന്ത്യന്‍ ആഭ്യന്തര മന്ത്രാലയമാണ് അപേക്ഷ നല്‍കിയത്. സിബിഐയില്‍ നിന്നു ലഭിച്ച അപേക്ഷയും, ഡല്‍ഹിയിലെ ബ്രിട്ടീഷ് ഹൈക്കമ്മിഷന് കൈമാറിയതായി വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് അറിയിച്ചു.
മല്യയെ ബ്രിട്ടനില്‍നിന്ന് ഇന്ത്യയിലേക്കു കേസുകളുടെ വിചാരണയ്ക്കായി നല്കണമെന്നാണ് ആവശ്യം. മല്യ കഴിഞ്ഞ 2016 മാര്‍ച്ച്‌ 2 മുതല്‍ ബ്രിട്ടനില്‍ കഴിയുകയാണ്. മല്യ യു കെ യിലേക്ക് കടന്നതിനെ തുടര്‍ന്ന് ബാങ്കുകളുമായി ബന്ധപ്പെട്ട സാമ്പത്തിക കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച്‌ എന്‍ഫോഴ്സ്മെന്റ് വിഭാഗം പരാതി നൽകിയിരിക്കുകയാണ്. ഇന്ത്യയിലെ വിവിധ ബാങ്കുകളിലായി 140 കോടി രൂപയുടെ ബാധ്യത വരുത്തി മുങ്ങിയ മല്യയെ മുംബൈയിലെ പ്രത്യേക കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.
മല്യയ്ക്കെതിരായ ഇന്ത്യയുടെ നിലപാട് നിയമപരമായി നിലനില്‍ക്കുന്നതാണെന്നും, ഈ വിഷയത്തില്‍ ഇന്ത്യയുടെ അപേക്ഷ ബ്രിട്ടന്‍ സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും വികാസ് സ്വരൂപ് വ്യക്തമാക്കി.