പത്തനംതിട്ടയിൽ കെ.കരുണാകരന്‍റെ പ്രതിമ സ്‌ഥാപിക്കും

പത്തനംതിട്ടയിൽ കെ.കരുണാകരന്‍റെ പ്രതിമ സ്‌ഥാപിക്കും

പത്തനംതിട്ടയിൽ കെ.കരുണാകരന്‍റെ പ്രതിമ സ്‌ഥാപിക്കും

പത്തനംതിട്ട ജില്ലയുടെ സ്‌ഥാപകനായ ലീഡർ കെ. കരുണാകന്‍റെ പൂർണകായ പ്രതിമ ജില്ലാആസ്‌ഥാനത്ത് പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സമീപം സ്ഥാപിക്കുവാൻ തീരുമാനമായി. പ്രതിമ സ്‌ഥാപിക്കുന്ന സ്‌ഥലം പരിശോധന നടത്തി നിശ്ചയിച്ചു. കെ.കെ. നായരുടെ പ്രതിമയ്ക്കു സമീപം പുതിയ ബസ് സ്റ്റാൻഡിലാണ് സ്‌ഥലം കണ്ടെത്തിയിരിക്കുന്നത്. കെ.കരുണാകരൻ നാഷണൽ ചാരിറ്റബൾ ഫൗണ്ടേഷൻ നൽകിയ നിവേദനത്തിന്‍റെ വെളിച്ചത്തിലാണ് നഗരസഭ പ്രതിമ സ്ഥാപിക്കാൻ സ്‌ഥലം അനുവദിച്ചത്. ആറു മാസത്തിനകം ഫൗണ്ടേഷൻ ചെലവിൽ പ്രതിമ സ്‌ഥാപിക്കുമെന്ന് പഴകുളം മധു അറിയിച്ചു. കൂടാതെ ജവഹര്‍ലാല്‍ നെഹ്റു, ഡോ.രാജേന്ദ്രപ്രസാദ്, ഡോ.ബി.ആര്‍. അംബേദ്കര്‍ എന്നിവരുടെ ഛായാചിത്രം നഗരസഭയില്‍ സ്ഥാപിക്കാനും , സ്റ്റേഡിയം, താഴെവെട്ടിപ്പുറം, മേലെ വെട്ടിപ്പുറം, കുമ്പഴ , കൊടുന്തറ എന്നിവിടങ്ങളില്‍ ഹൈമാസ്റ്റ് വിളക്കുകള്‍ സ്ഥാപിക്കാനും മുൻപ്‌ നഗരസഭ തീരുമാനിച്ചിരുന്നു.

ചെയർപേഴ്സൺ രജനി പ്രദീപ് വൈസ് ചെയർമാൻ പി.കെ.ജേക്കബ്, കൗൺസിലർമാരായ കെ.ജാസിംകുട്ടി, അഡ്വ.റോഷൻ നായർ, ഏബൽ മാത്യു, വത്സൻ കോശി, സിന്ധു അനിൽ, റോസ്സ്ലിൻ സന്തോഷ് എന്നിവരുടെ നേതൃത്വത്തിലാണ് സ്‌ഥലം കണ്ടെത്തി നൽകിയത്. ഫൗണ്ടേഷൻ ചെയർമാൻ അഡ്വ.പഴകുളം മധു, വെട്ടൂർ ജ്യോതി പ്രസാദ്, അഡ്വ. ജോൺസൺ വിളവിനാൽ, വൈ.യാക്കൂബ്, എം.എസ്. അബ്ദുളള, എം.എ.റഹ്മാൻ, റെനീസ് മുഹമ്മദ്, അജിത് മണ്ണിൽ, എം.എ. സിദിഖ്, മുനീർ, വിജയ് ഇന്ദുചൂഢൻ എന്നിവർ യോഗത്തിൽ പ്രസംഗിച്ചു.