വാലാങ്കര സെന്റ് ലൂയിസ് മലങ്കര കത്തോലിക്കാ ദേവാലയത്തിന്‍റെ കൂദാശ

വാലാങ്കര സെന്റ് ലൂയിസ് മലങ്കര കത്തോലിക്കാ ദേവാലയത്തിന്‍റെ കൂദാശ

വാലാങ്കര സെന്റ് ലൂയിസ് മലങ്കര കത്തോലിക്കാ ദേവാലയത്തിന്‍റെ കൂദാശ
വെണ്ണിക്കുളം വാലാങ്കര സെന്റ് ലൂയിസ് മലങ്കര കത്തോലിക്കാ ഇടവക പുതുതായി നിർമിച്ച ദേവാലയത്തിന്റെ കൂദാശ 11, 12 തീയതികളിൽ നടക്കും.

നാളെ ഉച്ചകഴിഞ്ഞു 2.30ന് മെത്രാപ്പോലീത്തമാർക്കു സ്വീകരണം. മൂന്നിന് ദേവാലയകൂദാശ. തിരുവല്ല അതിരൂപതാധ്യക്ഷൻ ഡോ. തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിക്കും. സഹായമെത്രാൻ ഡോ. ഫിലിപ്പോസ് മാർ സ്തേഫാനോസ് സഹകാർമികനായിരിക്കും. വൈകുന്നേരം നാലിന് സമ്മേളനം.

12നു രാവിലെ 8.30ന് പ്രഭാതനമസ്കാരം, ഒമ്പതിന് വിശുദ്ധ കുർബാന. ആർച്ച്ബിഷപ് ഡോ. തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിക്കും. കുട്ടികളുടെ ആദ്യകുർബാന സ്വീകരണം, നേർച്ചവിളമ്പ് എന്നിവയോടെ സമാപിക്കുമെന്നു വികാരിമാരായ ഫാ. ഏബ്രഹാം കാടമല, ഫാ. സാമുവേൽ വിളയിൽ എന്നിവർ അറിയിച്ചു.