മിസ് യൂണിവേഴ്സിന്‍റെ ഒഫീഷ്യൽ ഫേസ് ബുക്ക് പേജ് ഹാക്ക് ചെയ്തു

miss

മിസ് യൂണിവേഴ്സിന്‍റെ ഒഫീഷ്യൽ ഫേസ് ബുക്ക് പേജ് ഹാക്ക് ചെയ്തു. പേജിൽ നിറയെ അശ്ലീല ചിത്രങ്ങളും ലിങ്കുകളും പോസ്റ്റ് ചെയ്തു. പല വെബ്സൈറ്റുകളിൽ നിന്നാണ് ചിത്രങ്ങളും അശ്ലീല വീഡിയോ ലിങ്കുകളും പോസ്റ്റ് ചെയ്തിരിക്കുന്നത്.

മിസ് യൂണിവേഴ്സ് പേജിനൊപ്പം മിസ് യു എസ് എ, മിസ് ടീൻ യു എസ് എ പേജുകളും ഹാക്ക് ചെയ്തിട്ടുണ്ട്.

ഹാക്കർമാരെക്കുറിച്ച് സൂചനയൊന്നും കിട്ടിയിട്ടില്ല. മിസ് യുണിവേഴ്സ് പേജ് 79,09,312 പേർ ഫോളോ ചെയ്യുന്നതാണ്. മിസ് യു എസ് എ പേജിന് 12,94,990ഉം മിസ് ടീൻ യു എസ് എ പേജിന് 5,53,727ഉം ഫോളോവേഴ്സുണ്ട്. ഇത്രയും ആളുകളിലേക്കാണ് അശ്ലീല ചിത്രങ്ങൾ ഒഴുകിയെത്തിയത്.