Friday, December 13, 2024
HomeNationalസംഗീത ലോകത്ത് തരംഗമായി മാറിയ ജസ്റ്റിന്‍ ബീബര്‍ ഇന്ത്യയില്‍

സംഗീത ലോകത്ത് തരംഗമായി മാറിയ ജസ്റ്റിന്‍ ബീബര്‍ ഇന്ത്യയില്‍

പോപ് സംഗീത ലോകത്ത് തരംഗമായി മാറിയ ജസ്റ്റിന്‍ ബീബര്‍ ഇന്ത്യയില്‍ എത്തി. ആഗോള സംഗീത യാത്രയുടെ ഭാഗമായി മുംബൈ ഛത്രപതി ശിവജി വിമാനത്താവളത്തില്‍ പുലര്‍ച്ചെ രണ്ടിനാണ് താരം പറന്നിറങ്ങിയത്. ജസ്റ്റിൻ ബീബറിന്റെ ആദ്യ ഇന്ത്യൻ സന്ദർശനമാണിത്. ആയിരക്കണക്കിന് ആരാധകരാണ് ബീബറെ കാണാന്‍ വിമാനത്താവളത്തില്‍ തടിച്ചു കൂടിയത്.

അതേസമയം മുംബൈയില്‍ സംഗീത പരിപാടി അവതരിപ്പിക്കാനെത്തിയ ബീബറെ കാണാന്‍ കഴിഞ്ഞാലും താരവുമായി ഇടപഴകാനോ സെല്‍ഫിയെടുക്കാനോ ആരാധകരെ അനുവദിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. ബീബറിന്റെ സംഘാംഗങ്ങളെല്ലാം ചൊവ്വാഴ്ച തന്നെ എത്തിയിരുന്നു.

ഇന്ന് വൈകുന്നേരം 4.30ന് നവി മുംബൈയിലെ ഡിവൈ പാട്ടീല്‍ ക്രിക്കറ്റ് മൈതാനത്താണു പരിപാടി. വന്‍ നഗരം കണ്ട എക്കാലത്തേയും വലിയ സംഗീത പരിപാടിയെ വരവേല്‍ക്കാന്‍ ഡ്രോണ്‍ അടക്കമുള്ള സംവിധാനവുമായി മുംബൈ പോലീസും വന്‍ സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. 1500ലേറെ പോലീസുകാരെയാണ് പരിപാടിക്കായി നിയോഗിച്ചിരിക്കുന്നത്. അമ്പതിനായിരത്തിലധികം പേര്‍ സംഗീത പരിപാടി ആസ്വദിക്കാന്‍ എത്തുമെന്നാണ് കണക്കാക്കുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments