വൈക്കോല്‍ അറക്കുന്ന മെഷീന്‍ ഉപയോഗിച്ച് പതിമൂന്നു വയസ്സുകാരന്‍റെ കൈ യുവതി അറുത്തു

cutoff

പതിമൂന്നു വയസ്സ് മാത്രം പ്രായമുള്ള കുട്ടിയുടെ വലതു കൈ ജോലി തീര്‍ക്കുന്നതിന് മുന്‍പ് ശമ്പളം ചോദിച്ചതിന് യുവതി അറുത്തുമാറ്റി. ലാഹോറില്‍ നിന്നും 50 കിലോമീറ്റര്‍ അകലെ ഷെയ്ഖുപുരയിലാണ് സംഭവം. ഇര്‍ഫാന്‍ എന്ന കുട്ടിയുടെ കൈയാണ് ഷഫ്ഹത്ത് ബീബി എന്ന യുവതി അറുത്തുമാറ്റിയത്. കലിപൂണ്ട യുവതി വൈക്കോല്‍ അറക്കുന്ന മെഷീന്‍ ഉപയോഗിച്ച്   ഇര്‍ഫാന്‍റെ വലതു കൈ അറക്കുകയായിരുന്നു . ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇര്‍ഫാന്‍റെ
നില അതീവ ഗുരുതരമാണ്. കഴിഞ്ഞ ആഴ്ചയാണ് സംഭവം.

ഷഫ്ഹത്തിന്‍റെ വീട്ടിലെ ജോലികള്‍ ചെയ്തിരുന്ന ഇര്‍ഫാന്‍ മാസ ശമ്പളമായ 3000 രൂപ ചോദിച്ചപ്പോൾ ഇരുവരും തര്‍ക്കമായി. പറഞ്ഞ ജോലി തീര്‍ക്കുന്നതിന് മുന്‍പ് ശമ്പളം ചോദിക്കരുതെന്ന് പറഞ്ഞായിരുന്നു യുവതിയുടെ ക്രൂരത. സംഭവത്തില്‍ ഇര്‍ഫാന്‍റെ അമ്മ ജന്നറ്റ് ബീവി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

ഷഫ്ഹത്ത് ബീവിയെക്കൂടാതെ സഹോദരന്‍ സഫര്‍ തരാറിനും മറ്റു രണ്ടു പേര്‍ക്കെതിരെയും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇവരെ പിന്നീട് അറസ്റ്റു ചെയ്തു.