കോക്ക്പിറ്റിൽ കയറിയ യുവതി പൈലറ്റിനൊപ്പം രണ്ടു മണിക്കൂർ സമയം ചെലവഴിച്ചു

pipa

പാക്കിസ്ഥാൻ ഇന്റർനാഷനൽ എയർലൈൻസ് (പിഐഎ) വീണ്ടും വാർത്തകളിൽ ഇടം നേടിയിരിക്കയാണ്. ചൈനീസ് യുവതിയെ കോക്ക്പിറ്റിൽ കയറാൻ അനുവദിച്ചതാണ് പിഐഎ പൈലറ്റ് ഇത്തവണ വാർത്തകളിൽ നിറഞ്ഞു നിൽക്കാൻ കാരണം. വിമാനത്തിന്റെ നിയന്ത്രണം ട്രെയിനി പൈലറ്റിനെ ഏൽപിച്ചശേഷം രണ്ടരമണിക്കൂർ ബിസിനസ് ക്ലാസ് യാത്രക്കാരുടെ കാബിനിൽ പോയിക്കിടന്ന് ഉറങ്ങിയ പൈലറ്റിനെതിരെ പിഐഎ നടപടി എടുത്തതിനു പിന്നാലെയാണു വിവാദമായ പുതിയ വിഷയം.ടോക്കിയോയിൽനിന്നു ബെയ്ജിങ്ങിലേക്കുപോയ പിഐഎ വിമാനം പികെ–853ന്റെ ക്യാപ്റ്റൻ ഷഹസാദ് അസീസ് ആണ് ചൈനീസ് യുവതിയെ കോക്ക്പിറ്റിലേക്കു ക്ഷണിച്ചതെന്നു പാക്ക് ടെലിവിഷൻ ചാനലായ ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്തു. കോക്ക്പിറ്റിൽ കയറിയ യുവതിയുടെ വിഡിയോയും പുറത്തുവന്നിട്ടുണ്ട്. പൈലറ്റിനും ഫസ്റ്റ് ഒാഫിസർക്കുമൊപ്പം കോക്ക്പിറ്റിൽ രണ്ടു മണിക്കൂറോളം സമയം ചെലവിട്ടു. വിമാനം ലാൻഡ് ചെയ്തതിനുശേഷം മാത്രമാണു യുവതി പുറത്തുവന്നത്. വീഡിയോ  കാണുക