Friday, April 26, 2024
HomeNationalപെപ്സികോ കേസ് : നഷ്ടപരിഹാരം ആവശ്യപ്പെട്ട് കര്‍ഷകര്‍ കോടതിയിലേക്ക്

പെപ്സികോ കേസ് : നഷ്ടപരിഹാരം ആവശ്യപ്പെട്ട് കര്‍ഷകര്‍ കോടതിയിലേക്ക്

ഉരുളക്കിഴങ്ങ് കൃഷി ചെയ്തതിന് കര്‍ഷകര്‍ക്കെതിരെ നിയമനടപടി സ്വീകരിച്ച പെപ്സികോ കമ്ബനി കര്‍ഷകര്‍ക്കെതിരെ അവശേഷിച്ച രണ്ട് കേസുകള്‍ കൂടി പിന്‍വലിച്ചു. എന്നാല്‍ കമ്ബനിക്കെതിരെ പോരാട്ടം കടുപ്പിച്ച കര്‍ഷകര്‍ കമ്ബനി മാപ്പ് പറഞ്ഞ് നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യത്തിലാണിപ്പോള്‍.അഹമ്മദാബാദിലെ വാണിജ്യ കോടതിയിലും സബര്‍കന്തയില്‍ മോദസ ജില്ലാ കോടതിയിലും അഞ്ച് കര്‍ഷകര്‍ക്കെതിരെ സമര്‍പ്പിച്ച കേസുകളാണ് വെള്ളിയാഴ്ച പിന്‍വലിച്ചത്.എഫ്‌എല്‍2027, എഫ്സി5 ഇനത്തില്‍ പെട്ട ഉരുളക്കിഴങ്ങ് കര്‍ഷകര്‍ കൃഷി ചെയ്തതാണ് കേസിന് ആധാരം. ഈ ഇനങ്ങളുടെ പൂര്‍ണ്ണ അവകാശം തങ്ങള്‍ക്കാണെന്നാണ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പെപ്സികോ പറഞ്ഞത്. എന്നാല്‍ ജനങ്ങള്‍ ഈ വിഷയം വലിയ തോതില്‍ ഏറ്റെടുക്കുകയും കര്‍ഷകര്‍ക്കൊപ്പം നിലകൊള്ളുകയും ചെയ്തതോടെ പെപ്സികോ നിലപാട് മയപ്പെടുത്തുകയായിരുന്നു.പെപ്സികോ കേസില്‍ പ്രതിസ്ഥാനത്തുള്ള കര്‍ഷകരാരും വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്നവരല്ല. അതിനാല്‍ തന്നെ കേസ് കോടതിയില്‍ നിലനില്‍ക്കില്ലെന്നാണ് കര്‍ഷകരുടെ അഭിഭാഷകന്‍ ആനന്ദ് യാഗ്നിക് പ്രസ്താവനയില്‍ പറഞ്ഞത്. കമ്ബനിയില്‍ നിന്നുണ്ടായ മാനസിക പീഡനത്തിന് നഷ്ടപരിഹാരം ആവശ്യപ്പെട്ടും കമ്ബനി മാപ്പ് പറയണം എന്നാവശ്യപ്പെട്ടും വക്കീല്‍ നോട്ടീസ് അയക്കുമെന്നും ആനന്ദ് വ്യക്തമാക്കി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments