Thursday, May 2, 2024
HomeInternationalസ്റ്റിമുലസ് ചെക്ക് – റജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി മേയ് 13

സ്റ്റിമുലസ് ചെക്ക് – റജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി മേയ് 13

ഡാലസ്: കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്കും, സാമ്പത്തിക ബുദ്ധിമുട്ടു അനുഭവിക്കുന്നവര്‍ക്കും ഫെഡറല്‍ ഗവണ്‍മെന്റ് പ്രഖ്യാപിച്ച സ്റ്റിമുലസ് ചെക്ക് ലഭിക്കുന്നതിനുള്ള റജിസ്‌ട്രേഷന്‍ തീയതി മേയ് 13 ന് അവസാനിക്കുമെന്ന് ഇന്റേണല്‍ റവന്യൂ സര്‍വീസ് പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.

വാര്‍ഷിക വരുമാനം 15000ലധികം ടാക്‌സ് റിട്ടേണില്‍ കാണിച്ചവര്‍ക്കും സ്റ്റിമുലസ് ചെക്കിന് അര്‍ഹതയുണ്ടാകാം. ടാക്‌സ് ഫയല്‍ ചെയ്യുമ്പോള്‍ പണം ഗവണ്‍മെന്റിലേക്ക് അടച്ചവര്‍ക്ക് ഈ ആനുകൂല്യം ലഭിക്കുന്നതിനുള്ള സാധ്യതകള്‍ ഉണ്ട്. ചെക്കിന് അര്‍ഹതയുണ്ടോ എന്ന് പരിശോധിക്കുന്നതിന് ലളിതമായ മാര്‍ഗ്ഗമാണ് ഫെഡറല്‍ ഗവണ്‍മെന്റ് നികുതി ദായകര്‍ക്ക് നല്‍കിയിരിക്കുന്നത്.

ഐആര്‍എസിന്റെ താഴെ പറയുന്ന ലിങ്കില്‍ സോഷ്യല്‍ സെക്യൂരിറ്റി നമ്പറും ജനനതീയതിയും അഡ്രസും മാത്രം നല്‍കിയാല്‍ മതി. ഇതു വളരെ സുരക്ഷിതമായ വെബ്‌സൈറ്റാണ്. ടാക്‌സ് ഫയല്‍ ചെയ്യുമ്പോള്‍ ഐആര്‍ എസിന് പണം തിരിച്ചു കൊടുക്കേണ്ടി വന്നവരെ ബാങ്ക് ഇന്‍ഫര്‍മേഷന്‍ ഇല്ലാത്തതിനാല്‍ ആ വിവരവും നല്‍കുമ്പോള്‍ എത്ര തുക ലഭിക്കുമെന്ന് ചുരുങ്ങിയ സമയത്തിനുള്ളില്‍ ഉത്തരം ലഭിക്കും. മേയ് 13 മുന്‍പ് റജിസ്റ്റര്‍ ചെയ്യേണ്ടത് നിര്‍ബന്ധമാണ്

https://www.irs.gov/coronavirus/get-my-payment
RELATED ARTICLES
- Advertisment -

Most Popular

Recent Comments