Sunday, October 13, 2024
HomeKeralaപ്രവാസികളായ 63 പേര്‍ കൂടി എത്തി; 23 പേര്‍ കോവിഡ് കെയര്‍ സെന്ററില്‍

പ്രവാസികളായ 63 പേര്‍ കൂടി എത്തി; 23 പേര്‍ കോവിഡ് കെയര്‍ സെന്ററില്‍

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ശനിയാഴ്ച്ച (മാര്‍ച്ച് 9) എത്തിയ മസ്‌ക്കറ്റ് – കൊച്ചി, കുവൈറ്റ്-കൊച്ചി, ദോഹ- കൊച്ചി  വിമാന സര്‍വീസുകളിലെ പത്തനംതിട്ട ജില്ലക്കാരായ 40 പ്രവാസികളെ നിരീക്ഷണത്തിലാക്കി. മാലിദ്വീപില്‍ നിന്ന് ഇന്ത്യന്‍ നാവിക സേനയുടെ കപ്പല്‍ ഐഎന്‍എസ് ജലാശ്വയില്‍ ഞായറാഴ്ച രാവിലെ 9.30ന് പത്തനംതിട്ട ജില്ലക്കാരായ 23 പേരെ കൊച്ചിയില്‍ എത്തിച്ചു.
മസ്‌ക്കറ്റ് – കൊച്ചി  വിമാനത്തില്‍ ജില്ലയില്‍ എത്തിയത് 17 പ്രവാസികളാണ്. ഇതില്‍ പത്തു പേരെ കോഴഞ്ചേരിയിലെ പൊയ്യാനില്‍ കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലാക്കി. ഈ ഫ്ളൈറ്റില്‍ എത്തിയ രണ്ടു ഗര്‍ഭിണി അടക്കം എഴു പേര്‍ വീടുകളില്‍ നിരീക്ഷണത്തിലായി. വിമാനത്താവളത്തില്‍ നിന്നും ഇവര്‍ ടാക്സിയില്‍ വീടുകളിലെത്തുകയായിരുന്നു.
കുവൈറ്റ് – കൊച്ചി വിമാനത്തില്‍ ജില്ലയിലെത്തിയത് 19 പേരാണ്. ഇതില്‍ ഒരു ഗര്‍ഭിണി ഉള്‍പ്പെടെ 12 പേരെ കോഴഞ്ചേരിയിലുള്ള കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലാക്കി. ഈ ഫ്ളൈറ്റില്‍ ഉണ്ടായിരുന്ന ജില്ലയിലെ ഏഴു പേര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നു. ഇതില്‍ അഞ്ചു പേര്‍ ഗര്‍ഭിണികളാണ്.
ദോഹ- കൊച്ചി വിമാനത്തില്‍ എത്തിയത് ജില്ലക്കാരായ നാലു പേരാണ്. ഇതില്‍ മൂന്നു പേര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നു. ഈ വിമാനത്തിലെത്തിയ ഒരാളെ  പത്തനംതിട്ട മണ്ണില്‍ റിജന്‍സി കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലാക്കി.
ഞായറാഴ്ച(10) രാത്രി 10.45 ന് ദോഹയില്‍ നിന്നുള്ള വിമാനത്തില്‍ പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 24 പേര്‍ തിരുവനന്തപുരത്ത് ഇറങ്ങും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments