5 കിലോ സ്വര്‍ണം ലഭിക്കാന്‍ 15വയസുകാരിയെ മതാപിതാക്കള്‍ ബലി നല്‍കി. ഉത്തര്‍പ്രദേശിലെ കനൗജിലാണ് സംഭവം. ജ്വല്ലറി ഉടമയായ മഹാവീര്‍ പ്രസാദ്-പുഷ്പ ദമ്പതികളുടെ മകളായ കവിതയെയാണ് ബലി നല്‍കിയത്. മകളെ ബലിനല്‍കിയാല്‍ അഞ്ച് കിലോ സ്വര്‍ണം ലഭിക്കുമെന്ന കൃഷ്ണ ശര്‍മ എന്ന മന്ത്രവാദിയുടെ വാക്ക് വിശ്വസിച്ച ദമ്പതികള്‍ മകളെ ബലി നല്‍കാന്‍ സമ്മതിക്കുകയായിരുന്നു. ബലി നല്‍കിയതിന് ശേഷം മന്ത്രവാദി പെണ്‍കുട്ടിയുടെ മൃതദേഹത്തെ പീഡനത്തിരയാക്കി.
ബലിനല്‍കി മണിക്കൂറുകള്‍ക്കുള്ളില്‍ സ്വര്‍ണം ലഭിക്കുമെന്നായിരുന്നു മന്ത്രവാദിയുടെ വാഗ്ദാനം. എന്നാല്‍ പൂജകള്‍ക്ക് ശേഷവും സ്വര്‍ണം ലഭിക്കാതായതിനെ തുടര്‍ന്നാണ് മഹാവീര്‍ പ്രസാദ് മകളെ മന്ത്രവാദി തട്ടികൊണ്ടുപോയതായി പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് നരബലി സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നത്. മന്ത്രവാദിയെയും പെണ്‍കുട്ടിയുടെ മാതാപിതാക്കളെയും പോലീസ് കസ്റ്റഡിയിലെടുത്തു.
മാതാപിതാക്കള്‍ 15 വയസുകാരിയെ ബലി നൽകി; മന്ത്രവാദി പെണ്‍കുട്ടിയുടെ മൃതദേഹത്തെ പീഡനത്തിരയാക്കി
RELATED ARTICLES