Friday, October 4, 2024
HomeNationalആധാറില്ലെങ്കിൽ പാൻകാർഡ് അസാധുവാകുമെന്ന വ്യവസ്‌ഥയ്ക്ക് ഭാഗികമായി സ്‌റ്റേ

ആധാറില്ലെങ്കിൽ പാൻകാർഡ് അസാധുവാകുമെന്ന വ്യവസ്‌ഥയ്ക്ക് ഭാഗികമായി സ്‌റ്റേ

ആധാർ നമ്പർ നിലവിൽ ഉള്ളവരെല്ലാം ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്നതിനു പാൻ നമ്പരുമായി ആധാർ ബന്ധിപ്പിക്കണം. അതേസമയം ആധാറും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം സുപ്രീംകോടതി താല്‍ക്കാലികമായി സ്റ്റേ ചെയ്തു. ആദായനികുതി റിട്ടേൺ നൽകാനും പാൻ കാർഡ് ലഭിക്കാനും ആധാർ നിർബന്ധമാക്കിയുള്ള നിയമഭേദഗതി ഭരണഘടനാ വിരുദ്ധമല്ലെന്നു സുപ്രീം കോടതി വിധിച്ചു.  ആധാർ നമ്പർ ലഭ്യമാക്കിയില്ലെങ്കിൽ പാൻ അസാധുവാകുമെന്ന വ്യവസ്‌ഥ ജഡ്‌ജിമാരായ എ.കെ.സിക്രി, അശോക് ഭൂഷൺ എന്നിവരടങ്ങിയ  ബെഞ്ചാണ്  ഭാഗികമായി സ്‌റ്റേ ചെയ്തത്.  ഇക്കാര്യത്തില്‍ ഭരണഘടന ബെഞ്ച് തീരുമാനമെടുക്കുന്നതുവരെയാണ് സ്റ്റേ. ആധാര്‍ കാര്‍ഡുള്ളവര്‍ മാത്രം അത് പാന്‍ കാര്‍ഡുമായി ബന്ധിപ്പിച്ചാല്‍ മതിയെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

ആധാർ സ്വകാര്യത ലംഘിക്കുന്നതിനാൽ വ്യക്‌തിസ്വാതന്ത്ര്യം സംബന്ധിച്ച ഭരണഘടനാ വകുപ്പിന്റെ (21) ലംഘനമാണെന്ന കേസ് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയിലാണ്. അതിനാലാണ് ആധാറില്ലെങ്കിൽ പാൻ അസാധുവാകുമെന്ന വ്യവസ്‌ഥ നടപ്പാക്കുന്നതു ഭാഗികമായി സ്‌റ്റേ ചെയ്‌തത്.

വിധിയിൽ കോടതി വ്യക്‌തമാക്കിയ പ്രധാന കാര്യങ്ങൾ:

ആധാർ നമ്പർ ലഭിച്ചിട്ടില്ലാത്തവർക്കു 139എഎ(2) വ്യവസ്‌ഥ ബാധകമല്ല.

ആധാറിനെ പാൻ, ആദായനികുതി റിട്ടേൺ എന്നിവയുമായി ബന്ധപ്പെടുത്തുന്നത് ഭരണഘടനാ വിരുദ്ധമല്ല.

പാൻ–ആധാർ ബന്ധിപ്പിക്കൽ വ്യവസ്‌ഥയ്‌ക്കു മുൻകാല പ്രാബല്യമില്ല.

പാൻ കാർഡിനെ ആധാറുമായി ബന്ധിപ്പിക്കാത്തവരുടെ പാൻ അസാധുവാക്കുന്നതിനോടും അത്തരം വ്യക്‌തികളെ പാൻ കാർഡിന് അപേക്ഷിച്ചിട്ടില്ലാത്തവരായി കണക്കാക്കി ശിക്ഷിക്കുന്നതിനോടും കോടതി വിയോജിച്ചു.

ഇനിഷ്യലും പൂർണരൂപവും പ്രശ്നമല്ല

ആധാറിലെ പേരും പാനിലെ പേരുമായി എന്തെങ്കിലും വ്യത്യാസമുണ്ടെങ്കിൽ, ആധാർ തിരുത്തിയാലേ പാൻ ബന്ധിപ്പിക്കൽ നടക്കൂ. തിരുത്തലിന് ഓൺലൈൻ സൗകര്യമുണ്ടെങ്കിലും 10 ദിവസം വരെ സമയമെടുക്കാം.

ആധാറിലെ പേരും പാനിലെ പേരുമായി എന്തെങ്കിലും വ്യത്യാസമുണ്ടെങ്കിൽ, ആധാർ തിരുത്തിയാലേ പാൻ ബന്ധിപ്പിക്കൽ നടക്കൂ. തിരുത്തലിന് ഓൺലൈൻ സൗകര്യമുണ്ടെങ്കിലും 10 ദിവസം വരെ സമയമെടുക്കാം.

പാനിൽ പേരിനൊപ്പം ഇനിഷ്യലിന്റെ പൂർണരൂപമാണുള്ളത്. ആധാറിൽ ഇനിഷ്യൽ മാത്രമാണെന്നതു ബന്ധിപ്പിക്കലിനു തടസ്സമല്ല. പേരിൽ അക്ഷരത്തെറ്റോ ജനനത്തീയതിയിൽ തെറ്റോ ഉണ്ടെങ്കിൽ ആധാർ തിരുത്തണം. ശമ്പളവരുമാനക്കാരെ പോലെ, ഓഡിറ്റ് ആവശ്യമില്ലാത്ത മുഴുവൻ പേർക്കും ഐടി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 31 ആണ്.

കേരളത്തിൽ ആധാർ സമ്പൂർണം

നൂറു ശതമാനം ജനങ്ങളും ആധാർ നേടിയ സംസ്ഥാനമായതിനാൽ കേരളത്തിൽ ആദായ നികുതി അടയ്ക്കുന്നവരെല്ലാം ആധാർ–പാൻ ബന്ധിപ്പിക്കൽ നടത്തേണ്ടിവരും. കേരളത്തിൽ 2015ലെ ജനസംഖ്യ 3,53,15,493 എന്നാണു കണക്കാക്കുന്നത്. കഴിഞ്ഞ മാസം 15 വരെയുള്ള കണക്കു പ്രകാരം കേരളത്തിൽ 3,53,48,719 ആധാർ കാർഡുകൾ വിതരണം ചെയ്തിട്ടുണ്ട്. ആധാർ നൽകുന്നതിൽ ഏറ്റവും മുന്നിൽ ഡൽഹിയാണ് (119%). അസം (7%), മേഘാലയ (9%) എന്നിവയാണ് ഏറ്റവും പിന്നിൽ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments