മന്ത്രി ജി. സുധാകരന് ഭീഷണി സന്ദേശം ലഭിച്ചതിനെ കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി. കഴിഞ്ഞ ഏതാനുംദിവസങ്ങളായി മന്ത്രിക്ക് ഇത്തരം സന്ദേശങ്ങൾ ലഭിച്ചിരുെന്നങ്കിലും കാര്യമായി എടുത്തിരുന്നില്ല. ദേശീയതലത്തിൽ സീതാറാം യെച്ചൂരിക്ക് നേരേ ഉണ്ടായ ആക്രമണത്തിനുശേഷം മന്ത്രിയുടെ മൊബൈൽ ഫോണിലേക്ക് വീണ്ടും ഭീഷണി സന്ദേശമെത്തുകയായിരുന്നു.
മന്ത്രിമാരായ ജി. സുധാകരനും കടകംപള്ളി സുരേന്ദ്രനുമാണ് അടുത്തലക്ഷ്യമെന്ന് സന്ദേശത്തിൽ പറയുന്നു. ജൂൺ ഒമ്പതിന് മറ്റൊരുസേന്ദശം കൂടി ലഭിച്ചു. ഇതുസംബന്ധിച്ച് മന്ത്രി സുധാകരൻ ഇൻറലിജൻസിന് പരാതിനൽകി. മുഖ്യമന്ത്രിയെയും ഇക്കാര്യങ്ങൾ മന്ത്രി അറിയിച്ചു.
ഫോൺ വിളിയിലൂടെയും സന്ദേശത്തിലൂടെയും ഏതാനും ദിവസങ്ങളായി ഭീഷണി വന്നിരുെന്നന്ന് മന്ത്രിയുടെ ഒാഫിസ് അറിയിച്ചു. ജൂൺ അഞ്ച്, ആറ് തീയതികളിൽ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. സൈന്യത്തിനും ഹിന്ദുദൈവത്തിനും സംസ്കാരത്തിനുമെതിരെ സംസാരിക്കുന്നത് നിർത്തണമെന്നാണ് ഒരുസന്ദേശത്തിലെ മുന്നറിയിപ്പ്.