Saturday, April 27, 2024
HomeNationalഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങളെ ശരദ് പവാറിനു സംശയം

ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങളെ ശരദ് പവാറിനു സംശയം

ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങളെ എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാറിനു സംശയം. പ്രതിപക്ഷ പാര്‍ട്ടികള്‍ ഡല്‍ഹിയില്‍ യോഗം ചേര്‍ന്ന് സാങ്കേതിക വിദഗ്ധരുടെ സാന്നിധ്യത്തില്‍ വിഷയം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്‍.സി.പി യോഗത്തിലാണ് ഇ.വി.എം യന്ത്രങ്ങളുടെ വിശ്വാസ്യതയെ കുറിച്ച്‌ ശരദ് പവാര്‍ സംശയം ഉന്നയിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സഖ്യം വന്‍ വിജയംനേടി അധികാരത്തില്‍ എത്തിയതിന് പിന്നാലെയാണിത്.

എന്നാല്‍ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തി ഇനി സമയം കളയേണ്ടതില്ലെന്ന് ശരദ് പവാറിന്റെ അനന്തരവന്‍ അജിത് പവാര്‍ യോഗത്തില്‍ അഭിപ്രായപ്പെട്ടു. വരാനിരിക്കുന്ന മഹാരാഷ്ട്രാ നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ വിജയിക്കുന്നതിനു വേണ്ടിയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ശ്രദ്ധിക്കേണ്ടതെന്നും അജിത് പറഞ്ഞു.

അതേസമയം, ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ നിരവധി വിദഗ്ധരുമായി താന്‍ സംസാരിച്ചിരുന്നുവെന്ന് പവാര്‍ പറഞ്ഞു. പാര്‍ലമെന്ററി ജനാധിപത്യ സംവിധാനത്തില്‍ വോട്ടിങ് യന്ത്രങ്ങളെപ്പറ്റി ജനങ്ങള്‍ക്ക് സംശയമുണ്ടാകാന്‍ പാടില്ലെന്നും പവാര്‍ പറഞ്ഞു.

‘ഇപ്പോള്‍ അവര്‍ നിശബ്ദരായേക്കാം. എന്നാല്‍, നാളെ അവര്‍ നിയമം കൈയ്യിലെടുക്കുന്ന സാഹചര്യം ഉണ്ടായേക്കാം. അതുണ്ടാകാന്‍ പാടില്ല. രാജ്യത്തെ ജനാധിപത്യം സംരക്ഷിക്കേണ്ടതുണ്ട്’-ശരദ് പവാര്‍ പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments