സ്ഥാനമൊഴിഞ്ഞ സംസ്ഥാന പൊലീസ് മേധാവി ടിപി സെന്‍കുമാറിനെ ബിജെപിയിലേക്ക് ക്ഷണിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. സെന്‍കുമാറിനെ പോലുളളവര്‍ വരുന്നത് പാര്‍ട്ടിക്ക് ശക്തിപകരുമെന്ന് കുമ്മനം പറഞ്ഞു. ബിജെപിയില്‍ ചേരുന്നതുമായി ബന്ധപ്പെട്ടകാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് സെന്‍കുമാറാണെന്നും കുമ്മനം രാജശേഖരന്‍ അഭിപ്രായപ്പെട്ടു.
മുസ്ലീം വിരുദ്ധ പരാമര്‍ശങ്ങളില്‍ ടി പി സെന്‍കുമാര്‍ ഉറച്ച് നില്‍ക്കവേയാണ് ബിജെപിയിലേക്ക് ക്ഷണിച്ച് സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ രംഗത്തെത്തിയത്. അടുത്തിടെ സെന്‍കുമാര്‍ പറഞ്ഞകാര്യങ്ങള്‍ അന്വേഷിക്കണെമെന്നും സെന്‍കുമാറിന്റെ പ്രസ്ഥാവന കൃത്യമായ പഠനത്തിന്റെ അടിസ്ഥാനത്തിലാണെന്നും കുമ്മനം പറഞ്ഞു.
കേരളത്തില്‍ മുസ്ലീം ജനസംഖ്യ വര്‍ദ്ധിക്കുകയാണെന്ന് പറഞ്ഞത് ശരിയാണ്. ദീര്‍ഘകാലം പോലീസില്‍ പ്രവര്‍ത്തിച്ചതിന്റെ അനുഭവ പരിചയത്തില്‍ സെന്‍കുമാര്‍ പറഞ്ഞ കാര്യങ്ങള്‍ ലാഘവ ബുദ്ധിയോടെ തള്ളിക്കളയാനാകില്ലെന്നും കുമ്മനം പറഞ്ഞു.
സെന്‍കുമാര്‍ ബിജെപിയില്‍ ചേരണമെന്ന് പാര്‍ട്ടി ദേശീയ നിര്‍വാഹക സമിതി അംഗം പിഎസ് ശ്രീധരന്‍ പിള്ളയും അഭിപ്രായപ്പെട്ടു. കേരള ചരിത്രത്തില്‍ സവിശേഷ സ്ഥാനമുളള ഉദ്യോഗസ്ഥനാണ് സെന്‍കുമാര്‍. സെന്‍കുമാറിനെപ്പോലുള്ള, കഴിവു തെളിയിച്ച ഉദ്യോഗസ്ഥര്‍ക്ക് ചേര്‍ന്നു പ്രവര്‍ത്തിക്കാവുന്ന പാര്‍ട്ടിയാണ് ബിജെപിയെന്ന് അദ്ദേഹം പറഞ്ഞു. ഒട്ടേറെ പേര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ താത്പര്യം പ്രകടിപ്പിക്കുന്നുണ്ട്. കേരളത്തില്‍ ഇരു മുന്നണികളിലുമുള്ള, ഏഴും എട്ടും തവണ എംഎല്‍എ ആയവര്‍ അടുത്തു തന്നെ ബിജെപിയില്‍ ചേരുമെന്ന് പിഎസ് ശ്രീധരന്‍ പിള്ള പറഞ്ഞു.
അതേസമയം സെന്‍കുമാര്‍ ബിജെപിയിലേക്കു വരുന്നുവെന്നത് വ്യാജ പ്രചാരണമാണെന്ന് മുതിര്‍ന്ന നേതാവ് ഒ രാജഗോപാല്‍ എംഎല്‍എ പ്രതികരിച്ചു. ഒരു പാര്‍ട്ടിയിലേക്കും ഇല്ലെന്നാണ് സെന്‍കുമാര്‍ വ്യക്തമാക്കിയിട്ടുള്ളത്. ബിജെപിയിലേക്ക് ആര്‍ക്കും വരാമെന്നും രാജഗോപാല്‍ പറഞ്ഞു.