Friday, October 4, 2024
HomeKeralaകോടതിയില്‍ നീതി നിഷേധിക്കപ്പെട്ടു; പള്ളികളുടെ ഉടമസ്ഥാവകാശം അന്ത്യോഖ്യയില്‍ നിക്ഷിപ്തമെന്ന് യാക്കോബായ സഭാധ്യക്ഷന്‍

കോടതിയില്‍ നീതി നിഷേധിക്കപ്പെട്ടു; പള്ളികളുടെ ഉടമസ്ഥാവകാശം അന്ത്യോഖ്യയില്‍ നിക്ഷിപ്തമെന്ന് യാക്കോബായ സഭാധ്യക്ഷന്‍

പള്ളികളുടെ ഉടമസ്ഥാവകാശം അന്ത്യോഖ്യയില്‍ നിക്ഷിപ്തമെന്ന് യാക്കോബായ സഭാധ്യക്ഷന്‍.
കോലഞ്ചേരി ,വരിക്കോലി, മണ്ണത്തൂര്‍ പള്ളികളുടെ അവകാശവുമായി ബന്ധപ്പെട്ട് യാക്കോബായ സഭക്ക് പ്രതികൂലമായി സുപ്രീം കോടതി വിധി വന്ന സാഹചര്യത്തില്‍ കൂടിയ സഭാ സുന്നഹദോസിലാണ് തോമസ് പ്രഥമന്‍ ബാവ പ്രതികരിച്ചത്. സുന്നഹദോസിനു ശേഷം, വിശ്വാസപരമായ കാര്യങ്ങളില്‍ സഭയുടെ നിലപാടുകളും വിലയിരുത്തലുകളും സഭ വിശദീകരിച്ചു.
സുപ്രീം കോടതിയില്‍ നിന്നും സഭയ്ക്ക് നീതി നിഷേധിക്കപ്പെട്ടു. വ്യക്തതയ്ക്കു വേണ്ടി വീണ്ടും കോടതിയെ സമീപിക്കുമെന്നും യാക്കോബായ സഭ വ്യക്തമാക്കി. സഭ ഒരിക്കലും വ്യവഹാരത്തിന്റെ വഴി ആഗ്രഹിച്ചിട്ടില്ല. വ്യവഹാരത്തിന് പുറകേ പോകേണ്ടി വന്നിട്ടേ ഉള്ളൂ. ഓര്‍ത്തഡോക്‌സ് സഭയുമായി ചര്‍ച്ചകള്‍ക്ക് യാക്കോബായസഭ സന്നദ്ധമാണ്.
സുപ്രീം കോടതി വിധിയെ ആദരിക്കുന്നു. തങ്ങളുടെ ആശങ്കകള്‍ കോടതിയെ അറിയിക്കും.സഭാ സ്ഥാപനോദ്യശ്യത്തില്‍ നിന്ന് വ്യതിചലിക്കില്ലെന്നും തോമസ് പ്രഥമന്‍ ബാവ പറഞ്ഞു.

കോടതികളില്‍ വിശ്വാസമുണ്ടെന്ന് സുന്നഹദോസ് സെക്രട്ടറി ജോസഫ് മാര്‍ ഗ്രിഗോറിയോസ് പറഞ്ഞു. നിയമപരമായി ഈ സാഹചര്യം മറികടക്കാന്‍ ശ്രമിക്കും. മലങ്കര സഭ സുറിയാനി സഭയുടെ ഭാഗമാണ് മാതൃസഭയിലേക്ക് മറ്റുള്ളവര്‍ തിരിച്ചുവരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments