അയോദ്ധ്യ തർക്ക ഭൂമി കേസ് സുപ്രീം കോടതി ഭരണഘടന ബെഞ്ച് നാളെ പരിഗണിക്കും.

AYODHYA


അയോദ്ധ്യ തർക്ക ഭൂമി കേസ് സുപ്രീം കോടതി ഭരണഘടന ബെഞ്ച് നാളെ പരിഗണിക്കും. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്, ജസ്റ്റിസ് എസ് എ ബോബ്‌ഡെ, ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് അശോക് ഭൂഷൺ, ജസ്റ്റിസ് അബ്ദുൽ നസീർ എന്നിവർ അടങ്ങിയ ബെഞ്ച് ആണ് കേസ് പരിഗണിക്കുന്നത്.

തർക്കം പരിഹരിക്കാൻ നടക്കുന്ന മധ്യസ്ഥ ചർച്ചയിൽ പുരോഗതി ഇല്ലെന്നും, അതിനാൽ അപ്പീലുകളിൽ വാദം കേൾക്കണം എന്നും ഉള്ള ആവശ്യം ഭരണഘടന ബെഞ്ച് പരിഗണിക്കും.