Wednesday, May 8, 2024
HomeNationalഅസമില്‍ വെള്ളപൊക്കം; രണ്ട് ലക്ഷത്തിലധികം പേര്‍ ദുരിതത്തിലെന്ന് റിപ്പോര്‍ട്ട്

അസമില്‍ വെള്ളപൊക്കം; രണ്ട് ലക്ഷത്തിലധികം പേര്‍ ദുരിതത്തിലെന്ന് റിപ്പോര്‍ട്ട്

കനത്ത മഴയെ തുടര്‍ന്ന് പ്രളയത്തിലായ വടക്കുകഴിക്കന്‍ സംസ്ഥാനമായ അസമില്‍ രണ്ട് ലക്ഷത്തിലധികം പേര്‍ ദുരിതത്തിലെന്ന് റിപ്പോര്‍ട്ട്.

സംസ്ഥാനത്തെ 530 ഗ്രാമങ്ങളാണ് വെള്ളത്തിനടിയിലായത്. കനത്ത മഴയില്‍ സംസ്ഥാനത്തെ നദികള്‍ കരകവിഞ്ഞൊഴുകിയതാണ് പ്രളയത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചത്. ഇതുവരെ മൂന്ന് പേരുടെ മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്.

സംസ്ഥാനത്തെ 11 ജില്ലകളാണ് വെള്ളപൊക്കത്തിന്റെ ദുരിതമനുഭവിക്കുന്നത്. കണക്കുകള്‍ പ്രകാരം 2.07 ലക്ഷം പേരാണ് പ്രളയയബാധിതരായി സംസ്ഥാനത്ത് ഉള്ളത്.

13,267 ഹെക്ടര്‍ കൃഷി സ്ഥലം നശിച്ചാതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതേ സമയം സംസ്ഥാനത്ത് 13 ദുരിതാശ്വാസ ക്യാമ്ബുകള്‍ മാത്രമേ സര്‍ക്കാര്‍ തുടങ്ങിയിട്ടുള്ളു എന്നും അരോപണം ഉയരുന്നുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments