വയനാട് എംപി രാഹുല്‍ ഗാന്ധി നാളെ കേരളത്തിൽ

citinews-rahul

വയനാട് എംപി രാഹുല്‍ ഗാന്ധി നാളെ കേരളത്തിലെത്തും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഇക്കാര്യം അറിയിച്ചത്. നാളെ വൈകീട്ട് രാഹുല്‍ കോഴിക്കോടെത്തും.പ്രളയദുരിതം നേരിടുന്ന മലപ്പുറം വയനാട് ജില്ലകള്‍ രാഹുല്‍ സന്ദര്‍ശിക്കും. കരിപ്പൂരില്‍ ഞായറാഴ്ച വൈകുന്നേരം വിമാനമിറങ്ങുന്ന രാഹുല്‍ മലപ്പുറം കളക്‌ട്രേറ്റില്‍ നടക്കുന്ന പ്രളയ അവലോകന യോഗത്തില്‍ പങ്കെടുക്കും. തുടര്‍ന്ന് തിങ്കളാഴ്ചയാകും വനയാട്ടിലെത്തുക.

നേരത്തെ കേരളത്തിലെത്താന്‍ അദ്ദേഹം സന്നദ്ധത അറിയിച്ചിരുന്നെങ്കിലും രക്ഷപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകുമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സന്ദര്‍ശനം മാറ്റിവെക്കുകയായിരുന്നുഇതിനിടെ പ്രതിപക്ഷ നേതാക്കള്‍ ഇന്ന് നടത്താനിരുന്ന വയനാട് സന്ദര്‍ശനം റദ്ദാക്കി. പ്രളബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനായിരുന്നു പദ്ധതി. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് സന്ദര്‍ശനം റദ്ദാക്കുകയായിരുന്നു.