പ്രളയജലം ഒഴുകുന്ന പാലത്തില്‍ ആംബുലന്‍സിന് വഴികാട്ടിയായ മാറിയ ബാലൻ താരമായി

പ്രളയജലം ഒഴുകുന്ന പാലത്തില്‍ ആംബുലന്‍സിന് മുൻപിൽ വഴികാട്ടിയായി ഓടിയ ബാലൻ സോഷ്യല്‍ മീഡിയയില്‍ താരമായി. പ്രളയം ഭീകര താണ്ഡവമാടിയ കര്‍ണാടകയില്‍ നിന്നാണ് അതിശയിപ്പിക്കുന്ന ഈ ദൃശ്യം.നിറഞ്ഞാഴുകിയ കൃഷ്ണനദിക്ക് സമീപം ദേവദുര്‍ഗ യാഡ്ഗിര്‍ റോഡിലെ പാലത്തില്‍ വഴിയറിയാതെ കുടുങ്ങിയ ആംബുലന്‍സിനാണ് ബാലന്‍ വഴികാട്ടിയായത്. തടാകത്തിന് കുറുകെ നിര്‍മിച്ച പാലത്തില്‍ കൃഷ്ണ നദി കരകവിഞ്ഞതോടെയാണ് വെള്ളം കയറി. അരയോളം വെള്ളത്തില്‍ അതിസാഹസികമായാണ് ബാലന്‍ ഓടിയത്.

കുത്തിയൊലിച്ചെത്തുന്ന വെള്ളത്തെ വകവെയ്ക്കാതെ ആംബുലസിന് മുൻപിൽ ഓടിയ ബാലൻ  : Video

കുത്തിയൊലിച്ചെത്തുന്ന വെള്ളം നടക്കുന്നതിന് പലപ്പോഴും തടസ്സമാകുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. പാലത്തിന്റെ അവസാന ഭാഗത്ത് എത്തുമ്ബോഴേയ്ക്കും വീണുപോയ ബാലനെ കരയില്‍ നിന്നൊരാള്‍ സഹായിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. വടക്കന്‍ കര്‍ണാടകയിലെ നിരവധി പ്രദേശങ്ങള്‍ കൃഷ്ണ നദിയില്‍ ജലനിരപ്പുയര്‍ന്നതോടെ വെള്ളപ്പൊക്ക ഭീതിയിലാണ്.