കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥതക്ക് തയാർ: ഡോണള്‍ഡ് ട്രംപ്

trump

കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥതക്ക് തയാറാണെന്ന് ആവര്‍ത്തിച്ച്‌ യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോടാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.ഇന്ത്യയെയും പാകിസ്താനെയും സഹായിക്കാന്‍. യു.എസ് തയാറാണ്. അക്കാര്യം അവരെ അറിയിച്ചതാണ്. ഇനി ഇന്ത്യയും പാകിസ്താനുമാണ് തീരുമാനങ്ങളെടുക്കേണ്ടതെന്നും ട്രംപ് പറഞ്ഞു.

ഇന്ത്യയും പാകിസ്താനില്‍ തമ്മില്‍ കാലങ്ങളായി കശ്മീര്‍ വിഷയത്തില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ആര്‍ട്ടികിള്‍ 370 റദ്ദാക്കിയതിലൂടെ ഇരു രാജ്യങ്ങളും തമ്മിലുള്ള തര്‍ക്കം ചൂടുപിടിച്ചിരിക്കുകയാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.കഴിഞ്ഞ മാസം ജി 7 ഉച്ചക്കോടിയില്‍ കശ്മീര്‍ വിഷയം ഇന്ത്യ-പാക് നയതന്ത്ര വിഷയമാണെന്നും അന്താരാഷ്ട്ര ഇടപെടല്‍ ആവശ്യമില്ലെന്നും മോദി ട്രംപിനോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും മഥ്യസ്ഥതക്ക് ഒരുക്കമാണെന്ന് ട്രംപ് വ്യക്തമാക്കിയത്.