Friday, December 6, 2024
HomeKeralaഎടിഎമ്മിൽനിന്ന് പണം കിട്ടിയാലും ഇല്ലെങ്കിലും സർവീസ് ചാർജ്

എടിഎമ്മിൽനിന്ന് പണം കിട്ടിയാലും ഇല്ലെങ്കിലും സർവീസ് ചാർജ്

സർവീസ് ചാർജ് മടക്കിക്കൊണ്ടുവരാനുള്ള സ്ബിടി, എസ്ബിഐ ബാങ്കുകളുടെ തീരുമാനം ജനങ്ങൾക്ക് ഇരുട്ടടിയായി. മെട്രോ നഗരങ്ങളിൽ മൂന്നും മറ്റിടങ്ങളിൽ‌ അഞ്ചും വീതം എടിഎം ഇടപാടുകളാണ് ഓരോ മാസവും സൗജന്യമായി അനുവദിച്ചിട്ടുള്ളത്. അതു കഴിഞ്ഞാൽ ഓരോ ഇടപാടിനും 23 രൂപ വീതമാണു സർവീസ് ചാർജ്. പണമില്ലാത്ത എടിഎമ്മുകളിൽ പണം പിൻവലിക്കാൻ ശ്രമിച്ചാലും ഇടപാടായി കണക്കാക്കും. അഞ്ചു സൗജന്യ ഇടപാടുകൾ കഴിഞ്ഞാൽ ഇടപാടുകാർ പണത്തിനായി ബാങ്കുകളിൽ നേരിട്ടെത്തുമെന്നതിനാൽ ശാഖകളിൽ വീണ്ടും തിരക്ക് കൂടും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments