Friday, April 26, 2024
HomeNationalവ​നി​താ അ​ഭി​ഭാ​ഷ​ക നേ​രി​ട്ട് സു​പ്രീം കോ​ട​തി ജ​ഡ്ജി പ​ദ​വി​യി​ലേ​ക്ക്

വ​നി​താ അ​ഭി​ഭാ​ഷ​ക നേ​രി​ട്ട് സു​പ്രീം കോ​ട​തി ജ​ഡ്ജി പ​ദ​വി​യി​ലേ​ക്ക്

രാ​ജ്യ​ത്തി​ന്‍റെ നീ​തി​ന്യാ​യ ച​രി​ത്ര​ത്തി​ൽ പു​തി​യ അ​ധ്യാ​യം ര​ചി​ച്ച് വ​നി​താ അ​ഭി​ഭാ​ഷ​ക നേ​രി​ട്ട് സു​പ്രീം കോ​ട​തി ജ​ഡ്ജി പ​ദ​വി​യി​ലേ​ക്ക്. മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക ഇന്ദു മ​ൽ​ഹോ​ത്ര‍​യാ​ണ് നേ​രി​ട്ട് സു​പ്രീം കോ​ട​തി ജ​ഡ്ജി പ​ദ​വി​യി​ലേ​ക്കെ​ത്തു​ന്ന​ത്. ഇന്ദു മ​ൽ​ഹോ​ത്ര​യേ​യും മ​ല​യാ​ളി​യാ​യ ജ​സ്റ്റീ​സ് കെ.​എം ജോ​സ​ഫി​നെ​യും സു​പ്രീം കോ​ട​തി ജ​ഡ്ജി​മാ​രാ​യി നി​യ​മി​ക്കാ​ൻ ചീ​ഫ് ജ​സ്റ്റീ​സ് അ​ധ്യ​ക്ഷ​നാ​യ കൊ​ളീ​ജി​യം ശി​പാ​ർ​ശ ചെ​യ്തു. ആ​റ് ഒ​ഴി​വി​ലേ​ക്കാ​ണ് ഇ​പ്പോ​ൾ ചീ​ഫ് ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര അ​ധ്യ​ക്ഷ​നാ​യ കൊ​ളീ​ജി​യം ര​ണ്ടു പേ​രെ ശി​പാ​ർ​ശ ചെ​യ്തി​രി​ക്കു​ന്ന​ത്.രാ​ജ്യ​ത്ത് ആ​ദ്യ​മാ​യാ​ണ് ഒ​രു വ​നി​ത അ​ഭി​ഭാ​ഷ​ക സു​പ്രീം കോ​ട​തി ജ​ഡ്ജി​യാ​യി നേ​രി​ട്ട് ശി​പാ​ർ​ശ ചെ​യ്യ​പ്പെ‌​ടു​ന്ന​ത്. 2007 ൽ ​ഇന്ദു മ​ൽ​ഹോ​ത്ര​യെ സു​പ്രീം കോ​ട​തി​യി​ലെ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​യാ​യി നി​യ​മി​ച്ചി​രു​ന്നു. മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​യാ​യി നി​യ​മി​ക്ക​പ്പെ​ടു​ന്ന ര​ണ്ടാ​മ​ത്തെ വ​നി​ത​യാ​യി​രു​ന്നു ഇന്ദു. ജ​സ്റ്റീ​സ് ലീ​ലാ സേ​ത്താ​ണ് ഈ ​ബ​ഹു​മ​തി ആ​ദ്യം ക​ര​സ്ഥ​മാ​ക്കി​യ​ത്. സു​പ്രീം കോ​ട​തി​യിൽ നിലവിലെ 25 ജ​ഡ്ജി​മാ​രി​ൽ ജ​സ്റ്റീ​സ് ആ​ർ. ഭാ​നു​മ​തി മാ​ത്ര​മാ​യി​രു​ന്നു വ​നി​താ സാ​ന്നി​ധ്യം. 2014 ഓ​ഗ​സ്റ്റി​ലാ​ണ് ഭാ​നു​മ​തി നി​യ​മി​ത​യാ​യ​ത്. സു​പ്രീം കോ​ട​തി ജ​ഡ്ജി​യാ​കു​ന്ന ആ​റാ​മ​ത്തെ വ​നി​ത​യാ​ണ് ജ​സ്റ്റീ​സ് ആ​ർ. ഭാ​നു​മ​തി. മ​ല​യാ​ളി​യാ​യ ജ​സ്റ്റീ​സ് ഫാ​ത്തി​മാ ബീ​വി​യാ​ണ് ആ​ദ്യ​ത്തെ സു​പ്രീം കോ​ട​തി വ​നി​താ ജ​ഡ്ജി. 1989 ലാ​ണ് ഫാ​ത്തി​മാ ബീ​വി പ​ര​മോ​ന്ന​ത നീ​തി​പീ​ഠ​ത്തി​ൽ ന്യാ​യാ​ധി​പ​യാ​യി നി​യ​മി​ക്ക​പ്പെ​ട്ട​ത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments