:കാറില്‍ കഞ്ചാവ് കടത്താന്‍ ശ്രമിച്ച നാലുപേരെ കമ്പംമെട്ട് എക്‌സൈസ് ചെക്‌പോസ്റ്റില്‍വച്ച് പിടികൂടി. ചങ്ങനാശ്ശേരി മാമ്മൂട് സ്വദേശികളായ മജേഷ് (25), എസ് അരുണ്‍ (23), സന്ദീപ് സജി (22), പി അരുണ്‍കുമാര്‍ എന്നിവരാണ് പിടിയിലായത്. കമ്പത്തുനിന്നും വാങ്ങിയ ഒരുകിലോ നൂറുഗ്രാം വരുന്ന കഞ്ചാവുമായി ചങ്ങനാശ്ശേരി മാമ്മൂട് ഭാഗത്തേക്ക് കൊണ്ടുപോകവെ ചെക്‌പോസ്റ്റില്‍വച്ച് എക്‌സൈസ് സംഘം ഇവരെ പിടികൂടുകയായിരുന്നു.കെഎല്‍ 02 എഎസ് 3612 സ്വിഫ്റ്റ് കാറിലാണ് സംഘമെത്തിയത്. കമ്പംമെട്ട് ചെക്‌പോസ്റ്റിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി എം കുഞ്ഞുമുഹമ്മദ്, ഉദ്യോഗസ്ഥരായ പി ജി രാധാകൃഷ്ണന്‍, സാന്റി തോമസ്, ടി എ അനീഷ്, ആല്‍വിന്‍ ജോസ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.