പത്തുകോടി രൂപയുടെ സ്വർണ്ണം മോഷ്ടിച്ചു
മണപ്പുറം ഫിനാൻസിന്റെ ഗുഡ്ഗാവിലെ ബ്രാഞ്ചിൽ പത്തുകോടി രൂപയുടെ സ്വർണ്ണം മോഷ്ടിച്ചു. 32 കിലോ സ്വർണവുമായിട്ടാണ് മോഷ്ടാക്കൾ കടന്നുകളഞ്ഞത്. മോഷ്ടാക്കൾ 7.8 ലക്ഷം രൂപയും ബാങ്കിൽ നിന്ന് കവർന്നു.
ആയുധ ധാരികളായ എട്ടു പേരടങ്ങുന്ന ഒരു സംഘമാണ് ബാങ്കിലേക്ക് ഇരച്ചുകയറി ജീവനക്കാരെ ഭീഷണിപ്പെടുത്തി കവർച്ച നടത്തിയത്. മണപ്പുറം ഫിനാൻസിന്റെ ശാഖകളിൽ ആറു മാസത്തിനിടെ ഇത് ആറാമത്തെ കവർച്ചയാണു നടന്നിരിക്കുന്നത്.