രണ്ടു പേരെ മാവോയിസ്റ്റുകള്‍ കൊലപ്പെടുത്തി
ജാർഖണ്ഡിലും ഛത്തീസ്ഗഡിലുമായി മാവോയിസ്റ്റുകൾ രണ്ടു ഗ്രാമീണരെ കൊലപ്പെടുത്തി. പോലീസിനു വിവരം ചോർത്തിക്കൊടുത്തുവെന്ന് ആരോപിച്ചാണു ജാർഖണ്ഡിലെ ഗിരിഡിഹ് ജില്ലയിൽ ബീർബൽ മുർമു എന്നയാളെ കഴുത്തറത്ത് മാവോയിസ്റ്റുകള്‍ കൊന്നത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം നടന്നത്. ഛത്തീസ്ഗഡിലെ സുക്മ ജില്ലയിൽ മാവോയിസ്റ്റുകൾ തട്ടിക്കൊണ്ടപോയ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.
ബാർസേ ദേവ(32)യെ മാവോയിസ്റ്റുകൾ തട്ടിക്കൊണ്ടുപോയത് ബുധനാഴ്ചയായിരുന്നു.
രണ്ടു പേരെ മാവോയിസ്റ്റുകള്‍ കൊലപ്പെടുത്തി
RELATED ARTICLES