Friday, April 26, 2024
HomeKeralaഏനാത്ത് പൊളിച്ചു നീക്കിയ പഴയ പാലത്തിന് കുറുകെ ബെയ്ലി പാലം

ഏനാത്ത് പൊളിച്ചു നീക്കിയ പഴയ പാലത്തിന് കുറുകെ ബെയ്ലി പാലം

ഏനാത്ത് പൊളിച്ചു നീക്കിയ പഴയ പാലത്തിന് കിഴക്കുഭാഗത്തായി കല്ലടയാറിന് കുറുകെ ബെയ്ലി പാലം നിർമിക്കാൻ പ്രാഥമിക പരിശോധനയിലാണ് തീരുമാനം. ബെയ്ലി പാലം നിർമിക്കാൻ കരസേനയുടെ വിദഗ്ധസംഘം നടത്തിയ പരിശോധനയിലാണ് തീരുമാനമെടുത്ത്. മഴക്കാലത്ത് നദിയിൽ ജലനിരപ്പ് ഉയരുമെന്നതിനാൽ സേനയുടെ ഫ്ളോട്ടിംഗ് പാലം പറ്റില്ലെന്ന് സേന വ്യക്‌തമാക്കി. ബെയ്ലി പാലം നിർമിക്കാൻ തുടക്കത്തിൽ മൂന്നു സ്‌ഥലങ്ങളാണ് സേന പരിഗണിച്ചത്. മൂന്നു സ്‌ഥലങ്ങളും പരിശോധിച്ച് ലേസർറേഞ്ച് ഫൈൻഡർ ഉപയോഗിച്ച് അളവുകൾ തിട്ടപ്പെടുത്തി.

മൂന്ന് സ്‌ഥലങ്ങളുടെയും സാധ്യതകൾ പരിശോധിച്ച് സേനാ ആസ്‌ഥാനത്ത് സമർപ്പിക്കും. ബലക്ഷയത്തിലായ പുതിയ പാലത്തിനു മുകളിലൂടെയും പൊളിച്ചുനീക്കിയ പഴയപാലം നിന്നഭാഗത്തും കിഴക്കു ഭാഗം എന്നിവിടങ്ങൾ യോഗ്യമാണെന്ന് പരിശോധനയിൽ കണ്ടെത്തിയെങ്കിലും ചില സാങ്കേതികപ്രശ്നങ്ങൾ വിലങ്ങു തടിയായി. നിലവിലുള്ള പാലം ബലപ്പെടുത്തുന്ന ജോലികൾ നടക്കുന്നതിനാൽ അതിനു മുകളിലൂടെ ബെയ്ലി പാലം നിർമിക്കുന്നത് ജോലികളെ ബാധിക്കുമെന്ന് കെഎസ്ടിപി അധികൃതർ വ്യക്‌തമാക്കി. പഴയപാലം പൊളിച്ചു നീക്കിയ ഭാഗത്തിന് മുകളിലൂടെ വൈദ്യുതി ലൈൻ കടന്നു പോകുന്നതു മൂലവും അപ്രോച്ച് റോഡ് ഉയരത്തിനായതിനാലും ഇവിടം ഇടിച്ചു താഴ്ത്തി ഗതാഗത സൗകര്യം ഒരുക്കാൻ ബുദ്ധിമുട്ടാണെന്നും കരസേനാ സംഘം വ്യക്‌തമാക്കി. പൊളിച്ച പഴയ പാലത്തിന് കിഴക്കുവശത്ത് ബെയ്ലി പാലം നിർമിക്കാനുള്ള ധാരണ തുടർന്നാണുണ്ടായത്. നിലവിൽ ഈ ഭാഗത്തേക്ക് റോഡുണ്ടെങ്കിലും വീതിക്കുറവ് പ്രധാന പ്രശ്നമാകുന്നുണ്ട്.

മണൽവാരൽ അനുവദിച്ചിരുന്നപ്പോൾ മണൽ കയറ്റാൻ വാഹനങ്ങൾ എത്തിക്കൊണ്ടിരുന്നതും ഇരുകരകളിലും കുളിക്കടവിലേക്ക് എത്തുന്നതുമായ വഴിയാണ് അപ്രോച്ച് റോഡായി ഇരുഭാഗത്തും വരിക.കഴിഞ്ഞ മഴക്കാലത്ത് നദിയിൽ ജല നിരപ്പ് ഉയർന്നു കിടക്കുന്ന ചിത്രങ്ങളും കരസേന അധികൃതർ പരിശോധിച്ചു. സേനയുടെ സാങ്കേതിക വിഭാഗം രണ്ടാഴ്ചക്കകം രൂപരേഖ തയാറാക്കും.

ഈ സമയം കൊണ്ട് കെഎസടിപി യുടെ പ്രാഥമിക പ്രവർത്തനങ്ങൾ പൂർത്തീകരിക്കണം. കൊടിക്കുന്നിൽ സുരേഷ് എംപിയുടെ നേതൃത്വത്തിൽ കേന്ദ്ര പ്രതിരോധമന്ത്രാലയത്തിനു നൽകിയ നിവേദനവും സംസ്‌ഥാന സർക്കാരിന്റെ കത്തും പരിഗണിച്ചാണ് കരസേനയോടു സ്‌ഥലപരിശോധന നടത്തി പാലം നിർമിക്കാനാവശ്യമായ നടപടികളെടുക്കാൻ കേന്ദ്രം ഉത്തരവിട്ടത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments