വിമാനം പുറപ്പെടുന്നതിനു തൊട്ടുമുമ്പ് യാത്രക്കാരന് എമര്‍ജന്‍സി വാതില്‍ തുറന്നതിനെത്തുടര്‍ന്ന് തൊട്ടടുത്തിരുന്ന യാത്രക്കാരനു വീണു പരിക്കേറ്റു.
എമർജൻസി വാതിൽ തുറന്ന യാത്രക്കാരനെതിരേ വിമാനക്കന്പനി കേസ് നൽകി. ഇന്നലെ രാവിലെ 11നു മുംബൈ വിമാനത്താവളത്തില്‍ ഇന്‍ഡിഗോ എയര്‍ലൈൻസ് വിമാനത്തിലാണ് സംഭവം. മുംബൈയില്‍നിന്ന് ചണ്ഡിഗഡിലേക്ക് പോകേണ്ടിയിരുന്ന വിമാനമാണിത്.
തലനാരിഴയ്ക്കാണ് അപകടം ഒഴിവായത്. റണ്‍വേയില്‍നിന്ന് പറന്നുയരാന്‍ സിഗ്നൽ ലഭിച്ച ശേഷമാണ് 12 സി സീറ്റിലിരുന്ന യാത്രക്കാരൻ എമര്‍ജന്‍സി വാതില്‍ തുറന്നത്.