പത്തനംതിട്ട ജില്ലയില്‍ പാസ്പോര്‍ട്ട് സേവാകേന്ദ്രം: ആന്റോ ആന്റണി എം പി

പത്തനംതിട്ട ജില്ലയുടെ ദീര്‍ഘകാലത്തെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കി കൊണ്ട് പത്തനംതിട്ട ജില്ലയില്‍ പാസ്പോര്‍ട്ട് സേവാകേന്ദ്രം തുടങ്ങുവാന്‍ തീരുമാനമായതായി ആന്റോ ആന്റണി എം പി അറിയിച്ചു.കേന്ദ്രവിദേശകാര്യ മന്ത്രാലയം ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു.തപാല്‍വകുപ്പുമായി ബന്ധപ്പെട്ട് പത്തനംതിട്ട ഹെഡ്പോസ്റ്റോഫീസിലാണ് പാസ്പോര്‍ട്ട് സേവാകേന്ദ്രം പ്രവര്‍ത്തിക്കുന്നത്.പത്തനംതിട്ട ഹെഡ്പോസ്റ്റോഫീസില്‍ സ്ഥലപരിമിതിയുള്ളതിനാല്‍ അവിടെ പാസ്പോര്‍ട്ട് സേവാകേന്ദ്രം തുടങ്ങുവാന്‍ കഴിയില്ലെന്ന് തപാല്‍ വകുപ്പ് അറിയിച്ചതിനെ തുടര്‍ന്ന് പത്തനംതിട്ട മുസിപ്പല്‍ ചെയര്‍പേഴ്സണ്‍ രജനി പ്രദീപ്‌ മുന്‍കൈയെടുത്ത് മുന്‍സിപ്പല്‍ ലൈബ്രറി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം ഇതിനായി വിട്ടുനല്‍കുകയാണ് ഉണ്ടായത്.ഇതിനുള്ള സമ്മതപത്രം പോസ്റ്റ്‌മാസ്റ്റര്‍ ജനറലിന് നല്‍കി കഴിഞ്ഞു.ഇന്ന് തിരുവനന്തപുരം പാസ്പോര്‍ട്ട് ഓഫീസറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം കെട്ടിടപരിശോധനയ്ക്ക് എത്തും.

എം പി ആയപ്പോള്‍ മുതല്‍ നടത്തിയ നിരന്തരമായ പ്രവര്‍ത്തനമാണ് ഇപ്പോള്‍ വിജയത്തിലെത്തിയത്.ഇതിനു സഹായിച്ച വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്,സഹമന്ത്രി വി കെ സിംഗ്,പത്തനംതിട്ട മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ രജനി പ്രദീപ്‌,മുന്‍സിപ്പാലിറ്റി ഭരണസമിതി അംഗങ്ങള്‍,തപാല്‍ വകുപ്പ് അധികൃതര്‍ എന്നിവരോടുള്ള നന്ദി അറിയിക്കുന്നതായി ആന്റോ ആന്റണി എം പി പറഞ്ഞു. പാസ്പോർട്ട് സേവാകേന്ദ്രത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം 28ന് നടക്കും. തപാൽ വകുപ്പുമായി ചേർന്നാണ് പാസ്പോർട്ട് സേവാകേന്ദ്രം പ്രവർത്തിക്കുക. 28നു മുൻപ് പാസ്പോർട്ട് സേവാകേന്ദ്രം പ്രവർത്തിച്ചുതുടങ്ങണമെന്നാണ് കേന്ദ്ര സർക്കാരിന്റെ‌ നിർദേശം. ഇതിന് ആവശ്യമായ കംപ്യൂട്ടറുകൾ അടുത്താഴ്ച ലഭിക്കുന്നതാണ്. രണ്ട് മാസം തിരുവനന്തപുരം പാസ്പോർട്ട് ഓഫിസിലെ ഉദ്യോഗസ്ഥർ ഇവിടെ ക്യാംപ് ചെയ്ത് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും പോസ്റ്റ് ഓഫിസിലെ ജീവനക്കാരെ പഠിപ്പിക്കുകയും ചെയ്യും.