വോട്ടെണ്ണല്‍ അവസാസ ഘട്ടത്തിലെത്തുമ്പോള്‍ യുപിയിലും ഉത്തരാഖണ്ഡിലും ബിജെപി അധികരത്തിലേക്ക്

വോട്ടെണ്ണല്‍ അവസാസ ഘട്ടത്തിലെത്തുമ്പോള്‍ യുപിയിലും ഉത്തരാഖണ്ഡിലും ബിജെപി അധികരത്തിലേക്ക്

യുപിയില്‍ 314 സീറ്റിന്റെ ഭൂരിപക്ഷത്തിലാണ് ബിജെപി

അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണല്‍ അവസാസ ഘട്ടത്തിലെത്തുമ്പോള്‍ യുപിയിലും ഉത്തരാഖണ്ഡിലും ബിജെപി അധികരത്തിലേക്ക്. അതേസമയം പഞ്ചാബില്‍ കോണ്‍ഗ്രസിന് നല്ല വിജയമാണ്. മണിപ്പൂരിലാകട്ടെ കൂടുതല്‍ സീറ്റ് കോണ്‍ഗ്രസിനാണെങ്കിലും കേവലഭൂരിപക്ഷത്തിലെത്തിയിട്ടില്ല. എന്നാൽ ഗോവയില്‍ ലീഡ് മാറിമാറി വരികയാണ്.

യുപിയില്‍ 314 സീറ്റിന്റെ ഭൂരിപക്ഷത്തിലാണ് ബിജെപി മുന്നേറിയത്. നിലവിലെ ഭരണകക്ഷിയായ എസ്പി 49 സീറ്റിലും ബിഎസ്പി 22 സീറ്റിലും കോണ്‍ഗ്രസ് 9 സീറ്റിലും മറ്റുള്ളവര്‍ 6 സീറ്റിലും വിജയിക്കും. യുപിയില്‍ അമേത്തിയിലും റായ്ബറേലിയിലും കോണ്‍ഗ്രസ് പിന്നിലാണ്.എസ് പിയും കോണ്‍ഗ്രസും സഖ്യത്തിലാണിവിടെ. കഴിഞ്ഞ തവണ224 സീറ്റുണ്ടായിരുന്ന എസ്പിയാണ് 49 സീറ്റിലേക്ക് ചുരുങ്ങിയത്.

പഞ്ചാബില്‍ കോണ്‍ഗ്രസ് 77 സീറ്റ് നേടി ഭരണം ഉറപ്പിച്ചു. നിലവിലെ ഭരണകക്ഷിയായ ശിരോമണി അകാലിദളിന് 14 സീറ്റും ആം ആദ്മി പാര്‍ടിക്ക് 21 സീറ്റുമുണ്ട്. തെരഞ്ഞെടുപ്പിന് അകലിദള്‍ ബിജെപി സഖ്യമാണ് മല്‍സരിച്ചത്. ബിജെപിക്ക് 3 സീറ്റുണ്ട്.

ഉത്തരാഖണ്ഡില്‍ 56 സീറ്റില്‍ മുന്നിലെത്തി ബിജെപി ഭരണമുറപ്പിച്ചു. 12 സീറ്റില്‍ കോണ്‍ഗ്രസും രണ്ട് സീറ്റില്‍ മറ്റുള്ളവരും വിജയമുറപ്പിച്ചു.നിലവിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ പരാജയപ്പെടുത്തിയാണ് ബിജെപി അധികാരം പിടിക്കുന്നത്.

ഗോവയില്‍ കോണ്‍ഗ്രസും ബിജെപിയും മാറിമറിഞ്ഞ് ലീഡ് നേടുന്നുണ്ട്. നിലവില്‍ 17 സീറ്റില്‍ കോണ്‍ഗ്രസും 14 സീറ്റില്‍ ബിജെപിയും മുന്നിലാണ്. 7 സീറ്റില്‍ മറ്റുള്ളവരും മുന്നിട്ട് നില്‍ക്കുന്നു.

മണിപ്പൂരില്‍ 25 സീറ്റില്‍ കോണ്‍ഗ്രസ് മുന്നിലാണ്. ബിജെപി 24 ഇടത്തും ടിഎംസി ഒരു സീറ്റിലും മറ്റുള്ളവർ 10 ഇടത്തും മുന്നിലാണ്.