ത​മി​ഴ്നാ​ട്ടി​ലെ തേ​നി​യി​ൽ കാ​ട്ടു​തീ​; ട്ര​ക്കിം​ഗി​നു ​പോ​യ ഒ​രു വി​ദ്യാ​ർ​ഥി മ​രി​ച്ചു

heni fire

ത​മി​ഴ്നാ​ട്ടി​ലെ തേ​നി​യി​ൽ കാ​ട്ടു​തീ​. നാ​ൽ​പ​തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ കാ​ട്ടി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ്. സംഘത്തിലെ ഒരു വദ്യാര്‍ത്ഥി മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. കു​ര​ങ്ങ​ണി​യി​ലെ കു​ളു​ക്ക് മ​ല​യി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. കോ​യ​മ്പ​ത്തൂ​ർ ഈ​റോ​ഡ് സ്വ​ദേ​ശി​ക​ളാ​യ ട്ര​ക്കിം​ഗി​നു​ പോ​യ പെ​ൺ​കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന സം​ഘ​മാ​ണ് കാ​ട്ടി​ൽ കു​ടു​ങ്ങി​യി​രി​ക്കു​ന്ന​ത്. രക്ഷാപ്രവർത്തനത്തിനും കുടുങ്ങിക്കിടക്കുന്ന വിദ്യാർത്ഥികളെ ഒഴിപ്പിക്കുവാനുമായി .ഇന്ത്യൻ വ്യോമസേനയോട് പ്രതിരോധ മന്ത്രി നിർമലാ സീതാരാമൻ നിർദേശിച്ചിട്ടുണ്ട് . തേനി ജില്ലാ കളക്ടർ പല്ലവി ബൽദേവ് 15 വിദ്യാർത്ഥികളെ രക്ഷപ്പെടുത്തിയാതായി പ്രതിരോധ മന്ത്രി നിർമലാ സീതാരാമനെ അറിയിച്ചു. പരുക്കേറ്റവരെ തേനിയിലെ ബോധി സര്‍ക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 4 മണിയോടെ കൂടിയാണ് കാടിനു തീപിടിക്കുകയും കോളേജ് വിദ്യാർത്ഥികളടങ്ങിയ സംഘം കുടുങ്ങുകയും ചെയ്തതെന്ന് മധുര സർക്കിൾ കൺസർവേറ്റർ ആർ.കെ.ജെഗാനിയ ടൈംസ് ഓഫ് ഇൻഡ്യയോട് പറഞ്ഞു. ട്രെക്കിംഗിന് വിദ്യാർത്ഥികൾക്ക് അനുമതി നല്കിയിരുന്നില്ല.