സഞ്ജു സാംസണിന് സെഞ്ച്വറി

മലയാളികള്‍ക്കിത് അഭിമാന നിമിഷം. റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സിനെതിരേ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന്റെ മലയാളി താരം സഞ്ജു സാംസണ്‍ സെഞ്ച്വറി സ്വന്തമാക്കി. 63 പന്തില്‍  എട്ട് ബൗണ്ടറികളും അഞ്ച് പടു കൂറ്റന്‍ സിക്‌സറും പറത്തിയാണ് സഞ്ജു തന്റെ കന്നി സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ഐപിഎല്ലിന്റെ പത്താം   സീസണിലെ ആദ്യ സെഞ്ച്വറി കൂടെയാണിത്.