ഹോട്ടലുകളിൽ ഭക്ഷണം പാഴാക്കുന്നതിനെതിരെ നടപടിയെടുക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. ഹോട്ടലിൽ എന്തൊക്കെ ഭക്ഷണം, ഏതൊക്കെ അളവില്‍ വിളമ്പുന്നതായി അറിയാൻ ചോദ്യാവലി തയാറാക്കുന്നതായി മന്ത്രി രാം വിലാസ് പാസ്വാന് പറഞ്ഞു. ഇതിനുള്ള ആദ്യപടിയായി ചൈനീസ് റസ്റ്ററന്റുകളുടെ ഷെയര്‍ഹോള്‍ഡര്‍മാരുടെ യോഗം വിളിച്ചിട്ടുണ്ട്. പുതിയ നിയമം ബാധകമാകുക “സ്റ്റാന്റേര്‍ഡ് ഹോട്ടലുകള്‍ക്ക്’ മാത്രമായിരിക്കുമെന്നും രാം വിലാസ് പാസ്വാന് കൂട്ടിച്ചേർത്തു.
പുതിയ നിയമം നടപ്പിലാക്കാൻ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ആക്ട് ഭേദഗതി ചെയ്യുമെന്നും പാസ്വാന് പറഞ്ഞു. കരട് ബില്‍ നിയമമന്ത്രാലയത്തിന്റെപരിഗണനയിലാണുള്ളത്. പുതിയ ബില്‍ നിയമമാകുമ്പോള്‍, തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളില്‍ അഭിനയിച്ചെന്ന കുറ്റത്തിന് സെലിബ്രിറ്റികള്‍ക്ക് ജയില്‍ശിക്ഷ അനുഭവിക്കേണ്ടി വരില്ല. പകരം ആരുടേതാണോ ഉത്പന്നം അവരായിരിക്കും ജയില്‍ശിക്ഷയ്ക്ക് വിധേയരാകേണ്ടി വരിക. ജയില്‍ശിക്ഷ കൂടാതെ ലൈസന്‍സ് റദ്ദാക്കല്‍ അടക്കമുള്ള നടപടികളും ഉണ്ടാകുമെന്നും പാസ്വാന് പറഞ്ഞു