Friday, April 26, 2024
HomeKeralaകേ​ര​ള​രാ​ഷ്‌​ട്രീ​യ​ത്തി​ലെ അ​തി​കാ​യ​ന് കണ്ണീരിൽ കുതിർന്ന യാ​ത്രാ​മൊ​ഴി

കേ​ര​ള​രാ​ഷ്‌​ട്രീ​യ​ത്തി​ലെ അ​തി​കാ​യ​ന് കണ്ണീരിൽ കുതിർന്ന യാ​ത്രാ​മൊ​ഴി

കേരള കോണ്‍ഗ്രസ് എം ചെയര്‍മാനും മുന്‍ മന്ത്രിയുമായ കെഎം മാണിയുടെ മൃതദേഹം സംസ്‌കരിച്ചു. കേ​ര​ള​രാ​ഷ്‌​ട്രീ​യ​ത്തി​ലെ അ​തി​കാ​യ​നും കേ​ര​ളാ കോ​ൺ​ഗ്ര​സ്-​എം ചെ​യ​ർ​മാ​നു​മാ​നായിരുന്ന കെ.​എം. മാ​ണി​ക്ക്റെ കേരള ജനതയുടെ കണ്ണീരിൽ കുതിർന്ന യാ​ത്രാ​മൊ​ഴി.

വ്യാ​ഴാ​ഴ്ച രാ​വി​ലെ ഏ​ഴോ​ടെ​യാ​ണ് മൃ​ത​ദേ​ഹം പാ​ലാ​യി​ലെ വ​സ​തി​യി​ലെ​ത്തി​ച്ച​ത്. ‘ഇല്ലാ ഇല്ല മരിക്കില്ല, കെ എം മാണി മരിക്കില്ല’ എന്ന മുദ്രാവാക്യം വിളികളോടെയാണ് കെ എം മാണിയുടെ ഭൗതിക ശരീരത്തെ പ്രവര്‍ത്തകര്‍ വീട്ടിലേക്ക് ഏറ്റുവാങ്ങിയത്. കരിങ്ങോഴക്കല്‍ വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹം മൂന്ന് മാണിയോട് കൂടിയാണ് സംസ്കാര ശു​ശ്രൂ​ഷ​കള്‍ക്കായി പള്ളിയില്‍ എത്തിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ പാ​ലാ സെ​ന്‍റ് തോ​മ​സ് ക​ത്തീ​ഡ്ര​ല്‍ പ​ള്ളി​യി​ലെ ശു​ശ്രൂ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം പ​ള്ളി സെ​മി​ത്തേ​രി​യി​ലെ ചാ​പ്പ​ലി​നോ​ടു ചേ​ർ​ന്നു​ള്ള ക​ല്ല​റ​യി​ൽ ഭൗ​തി​ക ശ​രീ​രം സം​സ്ക​രി​ച്ചു.

ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ബ​സേ​ലി​യോ​സ് ക്ലി​മി​സ്, മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് തു​ട​ങ്ങി​യ​വ​ർ സം​സ്‌​കാ​ര ച​ട​ങ്ങു​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി. കു​ടും​ബാം​ഗ​ങ്ങ​ളും രാ​ഷ്ട്രീ​യ സ​ഹ​പ്ര​വ​ർ​ത്ത​ക​രും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ അ​ന്ത്യ​ചു​ബ​നം ന​ൽ​കി. വൈ​കു​ന്നേ​രം മൂ​ന്നി​നാ​ണ് സം​സ്കാ​രം നി​ശ്ച​യി​ച്ചി​രു​ന്ന​ത്. അ​ന്ത്യാ​ഞ്ജ​ലി അ​ർ​പ്പി​ക്കാ​ൻ എ​ത്തി​യ​വ​രു​ടെ തി​ര​ക്കു കാ​ര​ണം സം​സ്‌​കാ​ര ച​ട​ങ്ങു​ക​ള്‍ വൈ​കു​ന്നേ​രം ആ​റ​ര​യോ​ടെ​യാ​ണു പൂ​ർ​ത്തി​യാ​യ​ത്. പ്രി​യ നേ​താ​വി​നെ നേ​താ​വി​ന് അ​ന്തി​മോ​ചാ​രം അ​ർ​പ്പി​ക്കാ​ൻ പാ​ല​യി​ലേ​ക്ക് വ​ൻ​ജ​ന​പ്ര​വാ​ഹ​മാ​ണ് സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് ഒ​ഴു​കി​യെ​ത്തി​യ​ത്.

പാ​ലാ ന​ഗ​ര​ത്തി​ലൂ​ടെ മൃ​ത​ദേ​ഹം വ​ഹി​ച്ചു​കൊ​ണ്ടു​ള്ള അ​വ​സാ​ന യാ​ത്ര​യ്ക്കൊ​പ്പം ആ​യി​ര​ങ്ങ​ളാ​ണ് അ​ണി​ചേ​ർ​ന്ന​ത്. പ്ര​ത്യേ​ക വാ​ഹ​ന​ത്തി​ല്‍ വി​ലാ​പ​യാ​ത്ര​യാ​യാ​ണ് മൃ​ത​ദേ​ഹം പ​ള്ളി​യി​ലേ​ക്ക് എ​ത്തി​ച്ച​ത്. രാ​ഷ്ട്രീ​യ പ്ര​മു​ഖ​രു​ള്‍​പ്പെ​ടെ ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് അ​ന്ത്യാ​ഞ്ജ​ലി അ​ര്‍​പ്പി​ക്കാ​നെ​ത്തി​യ​ത്.ക​രി​ങ്ങോ​ഴ​യ്ക്ക​ൽ വീ​ട്ടി​ൽ നി​ന്നും തു​ട​ങ്ങി​യ വി​ലാ​പ​യാ​ത്ര ടൗ​ണ്‍ ചു​റ്റി​യാ​ണ് പ​ള്ളി​യി​ൽ എ​ത്തി​യ​ത്.​വ​ലി​യ ജ​നാ​വ​ലി അ​ദ്ദേ​ഹ​ത്തി​ന് അ​ന്തി​മോ​പ​ചാ​രം അ​ർ​പ്പി​ക്കാ​ൻ വ​സ​തി​യി​ൽ എ​ത്തി​യി​രു​ന്നു.

ഭാ​ര്യ കു​ട്ടി​യ​മ്മ​യും മ​ക്ക​ളും വ​സ​തി​യി​ൽ അ​ദ്ദേ​ഹ​ത്തി​ന് വി​കാ​ര​നി​ർ​ഭ​ര​മാ​യ യാ​ത്രാ​മൊ​ഴി ന​ൽ​കി. അ​നി​യ​ന്ത്രി​ത​മാ​യ തി​ര​ക്കാ​ണ് പ​ള്ളി​യി​ലും സെ​മി​ത്തേ​രി​യി​ലും ഉ​ണ്ടാ​യ​ത്.പ്രി​യ നേ​താ​വി​നെ അ​വ​സാ​ന​മാ​യി ഒ​രു​നോ​ക്കു കാ​ണാ​ൻ ന​ഗ​ര​ത്തി​ലെ കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ൽ പോ​ലും വ​ൻ ജ​നാ​വ​ലി സ്ഥാ​നം പി​ടി​ച്ചി​രു​ന്നു. ജ​ന​സാ​ഗ​ര​മാ​ണ് പാ​ലാ ന​ഗ​ര​ത്തി​ലേ​ക്ക് പ്രി​യ നേ​താ​വി​ന് യാ​ത്രാ​മൊ​ഴി ന​ൽ​കാ​ൻ എ​ത്തി​യ​ത്. സമൂഹത്തിന്റെ നാനതുറകളില്‍ നിന്നുള്ള പ്രമുഖരടക്കം ആയിരങ്ങളാണ് സംസ്‌കാരചടങ്ങിന് സാക്ഷിയായത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments