സീറോ കൂള്‍ എന്ന ഹാക്കർമാർ ഓള്‍ ഇന്ത്യ ഫുട്ബാള്‍ ഫെഡറേഷന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തു

hacker

സീറോ കൂള്‍ എന്ന ഹാക്കർമാർ ഓള്‍ ഇന്ത്യ ഫുട്ബാള്‍ ഫെഡറേഷന്റെ (എഐഎഫ്എഫ്)ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു. ഇന്ത്യ വിട്ടയക്കണമെന്ന് ആവശ്യപ്പെടുന്ന കുല്‍ഭൂഷണ്‍ യാദവിനെതിരെ മോശമായ പരാമര്‍ശങ്ങള്‍ ഹോം പേജില്‍ ഹാക്കര്‍മാര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

പാകിസ്ഥാന്‍ സൈനിക കോടതി വധശിക്ഷയ്ക്ക് വിധിച്ച കുല്‍ഭൂഷണ്‍ യാദവിനെ മോചിപ്പിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തെ എതിര്‍ത്താണ് ഹാക്കര്‍മാര്‍ സന്ദേശങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കുല്‍ഭൂഷണ്‍ യാദവിന്റെ മൃതദേഹം ഇന്ത്യയിലേക്ക് അയക്കുമെന്ന ഭീഷണിയും കുല്‍ഭൂഷണിന്റെയും തൂക്കുകയറിന്റെയും ചിത്രങ്ങളും സൈറ്റില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. വെബ്സൈറ്റ് ഹാക്ക് ചെയ്തതതില്‍ എഐഎഫ്എഫ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

ചാരവൃത്തി ആരോപിച്ചാണ് മുന്‍ ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ യാദവിനെ പാക് സൈനികകോടതി വധശിക്ഷയ്ക്ക് വിധിച്ചത്. വധശിക്ഷ റദ്ദാക്കാന്‍ ഇന്ത്യ പാകിസ്ഥാനോട് ശക്തമായി ആവശ്യപ്പെട്ടിരുന്നെങ്കിലും അനുകൂല നടപടിയുണ്ടായിരുന്നില്ല. തുടര്‍ന്ന് ഇന്ത്യ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചിരുന്നു. അന്താരാഷ്ട്ര നീതിന്യായ കോടതി കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ കഴിഞ്ഞ ദിവസം സ്റ്റേ ചെയ്തു.