തമിഴ്​നാട്ടിൽ പതിനേഴുകാരന്റെ തലയറുത്ത്​ പൊലീസ്​ സ്​റ്റേഷനിലേക്ക്​ വലിച്ചെറിഞ്ഞു

youth hacked to death

പതിനേഴുകാരന്റെ തലയറുത്ത്​ പൊലീസ്​ സ്​റ്റേഷനിലേക്ക്​ വലിച്ചെറിഞ്ഞു. തമിഴ്​നാട്ടിൽ ബുധനാഴ്​ച അർദ്ധരാത്രിയാണ്​ ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. പുതുച്ചേരി പാതൂര്‍ സ്വദേശി സുവേതനാണ് കൊല്ലപ്പെട്ടത്.  രണ്ടു ബൈക്കുകളിലെത്തിയ അക്രമികൾ ചോരയിറ്റു വീഴുന്ന തല ​കടലൂർ പൊലീസ്​സ്​റ്റേഷനകത്തേക്ക്​ വലിച്ചെറിയുകയായിരുന്നു. പുതുച്ചേരിയിലുണ്ടായ മറ്റൊരു കൊലപാതകകേസിൽ പ്രതിയാണ്​ കൊല്ലപ്പെട്ട 17 കാരൻ. സി.സി.ടിവി ക്യാമറയിൽ ഇൗ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്​.

അക്രമികൾ കൊലപ്പെടുത്തിയ 17 കാര​ന്റെ മൃതദേഹം പൊലീസ്​ സറ്റേഷന്​ മൂന്നു കിലോമീറ്റർ അകലെ പുതുച്ചേരിയിലുള്ള തടാകത്തിൽ കണ്ടെത്തി. തടാകത്തി​ന്റെ പരിസരത്താണ്​ കൊലപാതകം നടന്നിരിക്കുന്നതെന്ന്​ പോലീസ്​ പറഞ്ഞു. പോലീസ് അന്വേഷണം ആരംഭിച്ചു.