സുപ്രീം കോടതി ആറുമാസം തടവിനു കോടതിയലക്ഷ്യക്കേസിൽ ശിക്ഷിച്ച കൊൽക്കത്ത ഹൈക്കോടതി ജഡ്ജി സി.എസ്.കർണൻ സുപ്രീംകോടതിയെ സമീപിച്ചു. തടവുശിക്ഷ വിധിച്ച ഉത്തരവു പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് സുപ്രീംകോടതിയെ സമീപിച്ചത്. കർണൻ ഒളിവിലല്ല ചെന്നൈയിൽ തന്നെയുണ്ടെന്നും കർണനുവേണ്ടി ഹാജരായ അഭിഭാഷകർ കോടതിയെ അറിയിച്ചു.
സുപ്രീംകോടതി വിധി നടപ്പാക്കാൻ ചെന്നൈയിലെത്തിയ കൊൽക്കത്ത പൊലീസ് സംഘം വിവിധയിടങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും കർണനെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. താമസിക്കുന്ന സ്ഥലം നിരന്തരം മാറി അന്വേഷണ സംഘത്തെ കുഴപ്പിക്കുകയാണെന്നു കർണനെന്ന് പൊലീസുമായി അടുത്ത കേന്ദ്രങ്ങൾ അറിയിച്ചിരുന്നു. കർണൻ രാജ്യം വിട്ടുവെന്നു ചില റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതു തള്ളുന്നതാണു കർണന്റെ അഭിഭാഷകന്റെ ഇപ്പോഴത്തെ പ്രതികരണം.