ദിലീപിന്റെയും നാദിര്‍ഷായുടെയും ഉടമസ്ഥതയിലുള്ള ‘ദേ പുട്ട്’ ഹോട്ടല്‍ നാട്ടുകാര്‍ അടിച്ചുതകര്‍ത്തു. ഇന്ന് വൈകീട്ട് ദിലീപ് അറസ്റ്റിലായതിനു പിന്നാലെയാണ് നാട്ടുകാര്‍ ഹോട്ടല്‍ അടിച്ചു തകര്‍ത്തത്. കോഴിക്കോട് പുതിയറയിൽ സ്ഥിതി ചെയ്യുന്ന ദേ പുട്ടിന്റെ ശാഖയാണ് പ്രകടനമായെത്തിയ ഡി.വൈ.എഫ്.ഐ പ്രവർത്തകർ അടിച്ചു തകർത്തത്. ഇവിടെ പോലീസ് സംരക്ഷണം ഏർപ്പെടുത്തിയിരുന്നുവെങ്കിലും പോലീസിന് പ്രതിഷേധക്കാരെ തടയാൻ കഴിഞ്ഞില്ല. സ്ഥാപനത്തിന്റെ ചില്ലുകൾ കല്ലെറിഞ്ഞു തകർക്കുകയും ഫർണിച്ചറുകൾ നശിപ്പിക്കുകയും ചെയതിട്ടുണ്ട്. ഇരുപതോളം ഡിവൈഎഫ്ഐ പ്രവർത്തകരാണ് കമ്പും കല്ലും ഉപയോഗിച്ച് സ്ഥാപനം തകർത്തത്. ദേ പുട്ടിന്റെ കൊച്ചി ശാഖയിലേക്കും നേരത്തെ യുവജനസംഘടനകൾ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. അക്രമസാധ്യത കണക്കിലെടുത്ത് ദേപുട്ടിന്റെ കൊച്ചി,കോഴിക്കോട് ശാഖകൾക്കും ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടിയിലെ ഡി സിനിമാസ് തീയേറ്ററിനും പോലീസ് കാവൽ ശക്തമാക്കിയിട്ടുണ്ട്.
ദിലീപിനു പിന്നാലെ നാദിര്‍ഷയേയും ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയേയും ഉടന്‍ അറസ്റ്റ് ചെയ്‌തേക്കുമെന്നാണ് വിവരം. ഗൂഡാലോചനക്കേസില്‍ തെളിവു ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ദിലീപിനെ അറസ്റ്റ് ചെയ്തത്. ദിലീപിനെ കോടതിയില്‍ ഹാജരാക്കും.മൂന്നു വര്‍ഷം മുമ്പ് ഗൂഡാലോചന നടത്തിയതായാണ് വിവരം.