ഇന്ധനവില ദിവസേന പുതുക്കി നിശ്ചയിക്കുന്ന പദ്ധതിയില്‍ സുതാര്യത ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ പെട്രോള്‍ പമ്പുകളും ജിഎസ്ടി നടപ്പാക്കിയതിലെ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി സംഘടനകളുടെ നേതൃത്വത്തില്‍ ഇന്ന് കടകളും അടച്ചിടും. ഇതേ വിഷയത്തിൽ കോഴിക്കച്ചവടക്കാരുടെ കട അടച്ചുള്ള സമരം ഇന്നും തുടരും.
രാത്രി 12 മുതല്‍ സമരം ആരംഭിക്കും. നികുതി നടപ്പാക്കുന്നതിനെയല്ല, ഭൂരിഭാഗം കടകളിലും സോഫ്ട്‌വെയര്‍ അപ്‌ഡേറ്റ് ചെയ്ത ജിഎസ്ടി രീതിയിലുള്ള ബില്ലിംഗ് ആരംഭിക്കാന്‍ സാധിച്ചിട്ടില്ല എന്നതും ടാലിയുടെ നിലവാരമുയര്‍ത്താന്‍ സമയമെടുക്കുമെന്നതും പരിഗണിച്ച് ജിഎസ്ടി നടപ്പാക്കുന്നത് നീട്ടണമെന്നതാണ് വ്യാപാരികളുടെ ആവശ്യം.
സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ ഇന്ന് അര്‍ദ്ധരാത്രിമുതല്‍ നാളെ അര്‍ദ്ധരാത്രിവരെ അടച്ചടുമെന്ന് പെട്രോളിയം ഡീലേഴ്‌സ് കോഡിനേഷന്‍ അറിയിച്ചു. ഇതേ ആവശ്യമുന്നയിച്ച് 12ന് രാജ്യവ്യാപകമായി സമരം നടത്താന്‍ ആള്‍ ഇന്ത്യ പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷനും ആഹ്വാനം ചെയ്തിട്ടുണ്ട്.