നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തില്‍ ദിലീപിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ചലച്ചിത്ര താരവും ദിലീപിന്റെ രണ്ടാം ഭാര്യയുമായ കാവ്യാ മാധവന്‍റെ ഫേസ്ബുക്ക് പേജ് ഡി ആക്ടിവേറ്റ് ചെയ്തു.
കഴിഞ്ഞദിവസം വരെ ആക്ടീവ് ആയിരുന്ന പേജ് പെട്ടന്ന് അപ്രത്യക്ഷമായി. വെരിഫൈ ചെയ്ത ഈ പേജ് തിങ്കളാഴ്ച രാവിലെ മുതലാണ് അപ്രത്യക്ഷമായത്. ഞായറാഴ്ച വരെ സജീവമായിരുന്ന പേജില്‍ കാവ്യയുടെ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയുടെ വസ്ത്ര മോഡലുകളായിരുന്നു കാര്യമായി പോസ്റ്റ് ചെയ്തിരുന്നത്. നടി ആക്രമിക്കപ്പെട്ട സംഭവത്തെക്കുറിച്ചുള്ള ഒരു പ്രതികരണവും ഇതില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ഇതിലെ പോസ്റ്റുകളില്‍ ആളുകള്‍ രൂക്ഷമായ പ്രതികരണങ്ങള്‍ കമന്റായി പോസ്റ്റ് ചെയ്തിരുന്നു.
പൊതുസമൂഹത്തില്‍ ഇരുവര്‍ക്കുമെതിരെ രൂക്ഷമായ പ്രതികരണമാണ് ഉയരുന്നത്. കാവ്യയുടെ പേജിലായിരുന്നു കൂടുതല്‍ പേരുടെയും പ്രതിഷേധം. ഇതോടെയാണ് പേജ് അപ്ര്യത്യക്ഷമായത്. അതേസമയം നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട കേസിലെ ഗൂഢാലോചനയുടെ പേരില്‍ കുടുക്കിലായ ദിലീപിനു പിന്നാലെ താരത്തിന്റെ രണ്ടാം ഭാര്യയും പ്രമുഖ നടിയുമായ കാവ്യ മാധവനും കുടുക്കിലാകുന്നു. കാവ്യയുടെ ഉടമസ്ഥതയിലുള്ള വസ്ത്രസ്ഥാപനമായ ലക്ഷ്യയില്‍ പള്‍സര്‍ സുനിയെത്തിയതിന്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. സമീപത്തെ കടയില്‍ നിന്നുള്ള സി സി ടി വി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. ഇതുമായി ബന്ധപ്പെട്ട് കാവ്യയെ ഉടന്‍തന്നെ പോലീസ് ചോദ്യം ചെയ്യും.
ദിലീപിന്‍റെ അറസ്റ്റോടെ താരത്തെ വിമര്‍ശിച്ചുകൊണ്ടുള്ള കമന്‍റുകളായിരുന്നു കാവ്യയുടെ ഫേസ്ബുക് പേജിൽ അധികവും ഇതായിരിക്കാം ഫേസ്ബുക്ക് ഡീ ആക്ടിവേറ്റ് ചെയ്യാന്‍ കാരണമെന്നാണ് ഇപ്പോൾ ലഭിച്ചിരിക്കുന്ന സൂചന.