Saturday, April 27, 2024
HomeKeralaജനതാദള്‍ യുണൈറ്റഡ് കേരള ഘടകം ഇനി എല്‍.ഡി.എഫിനൊപ്പം

ജനതാദള്‍ യുണൈറ്റഡ് കേരള ഘടകം ഇനി എല്‍.ഡി.എഫിനൊപ്പം

എം.പി വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള ജനതാദള്‍ യുണൈറ്റഡ് കേരള ഘടകം യു.ഡി.എഫ് വിട്ടു. ഇനി എല്‍.ഡി.എഫിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കും. തീരുമാനം പാര്‍ട്ടി അംഗങ്ങള്‍ ഐക്യകണ്ഠമായി എടുത്തതാണെന്ന് വീരേന്ദ്രകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഇടതുപക്ഷ ചിന്താഗതിയുമായി വൈകാരികമായി ബന്ധപ്പെട്ട സോഷ്യലിസ്റ്റുകളാണ് ഞങ്ങള്‍. ജനതാദള്‍ (യു) വിന്റെ രാഷ്ട്രീയ വീശ്വാസം എല്‍.ഡി.എഫുമായി ചേര്‍ന്ന് പോകുന്നതാണ്. ഏഴു വര്‍ഷമായി യു.ഡി.എഫും കോണ്‍ഗ്രസും കാണിച്ച് സ്‌നേഹത്തിന് നന്ദി. യു.ഡി.എഫിനോട് ഒരു നന്ദികേടും കാണിച്ചിട്ടില്ല. ഞങ്ങളെ ഒപ്പം കൂട്ടിയിട്ട് അവര്‍ക്ക് പുരോഗതിയെ ഉണ്ടായിട്ടുള്ളൂ. എന്നാല്‍ ഞങ്ങള്‍ രാഷ്ട്രീയമായി വലിയ നഷ്ടമാണ് നേരിട്ടതെന്നും വീരേന്ദ്ര കുമാര്‍ പറഞ്ഞു. സംഘപരിവാര്‍ ഭരണത്തില്‍ എല്ലാവരുടേയും സ്വകാര്യ ജീവിതം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. ദേശീയതയെ കുറിച്ചും ദേശസ്‌നേഹത്തെ കുറിച്ചും പ്രസംഗിച്ചുകൊണ്ട് തന്നെ അവര്‍ രാജ്യത്തെ ബഹുരാഷ്ട്ര കുത്തകകള്‍ക്ക് വില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ പോരാടേണ്ടതുണ്ടെന്നും വീരേന്ദ്രകുമാര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, ജെ.ഡി.യുവിന്റേത് രാഷ്ട്രീയ വഞ്ചനയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസ്സന്‍ പ്രതികരിച്ചു. യു.ഡി.എഫ് വിടാന്‍ ഒരു കാരണവും അവര്‍ക്ക് പറയാനില്ലെന്നും ഹസ്സന്‍ പറഞ്ഞു. നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ ജനതാദള്‍ യുണൈറ്റഡ് ദേശീയ നേതൃത്വം എന്‍.ഡി.എ സഖ്യത്തിലേക്ക് മാറിയതോടെയാണ് സംസ്ഥാന ഘടകത്തിന്റെ നിലനില്‍പ്പ് പ്രതിസന്ധിയിലായത്. പാര്‍ട്ടിയില്‍ നിന്ന് ലഭിച്ച രാജ്യസഭാംഗത്വം രാജിവച്ച വീരേന്ദ്രകുമാര്‍ എല്‍.ഡി.എഫിലേക്ക് പോകുമെന്ന സൂചന നേരത്തെ നല്‍കിയിരുന്നു. വീരേന്ദ്രകുമാര്‍ പക്ഷത്തിന്റെ മടങ്ങിവരവിനെ എല്‍.ഡി.എഫിലെ എല്ലാ കക്ഷികളും സ്വാഗതം ചെയ്തതും മുന്നണി പ്രവേശനം എളുപ്പമാക്കി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments