ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ കണ്‍വെന്‍ഷനായ മാരാമണ്‍ കണ്‍വന്‍ഷൻ പമ്പാ മണൽപ്പുറത്തെ പന്തലിൽ ആരംഭിച്ചു. പമ്പ മണൽപ്പുറത്തു നിറഞ്ഞു കവിഞ്ഞ പതിനായിരങ്ങളെ സാക്ഷിനിർത്തി മാര്‍ത്തോമ്മ സഭ പരമാധ്യക്ഷന്‍ ഡോ ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത 123-ാമത് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.
വികലമാകുനപരിസ്ഥിതിയെ വീണ്ടടുക്കാന്‍വിശ്വാസ സമൂഹം ശക്തിപ്പെടണമെന്ന് സഭ മേലധ്യക്ഷന്‍ ആഹ്വാനം ചെയ്തു. ആഡംബര ജിവിതത്തിനും വര്‍ധിച്ചു വരുന്ന സോഷ്യല്‍ മീഡിയയുടെ ദുരുപയോഗത്തിനുമെതിരെ കണ്‍വന്‍ഷനില്‍ വിമര്‍ശനമുയര്‍ന്നു.
ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ കണ്‍വെന്‍ഷന്റെ 123-ാമത് യോഗത്തിനാണ് മരാമണ്ണിലെ പമ്പ മണപ്പുറത്ത് തുടക്കം കുറിച്ചത്. മാര്‍ത്തോമ്മ സഭ വലിയ മെത്രാപ്പേലിത്ത ഫീലിപ്പോസ് മാര്‍ ക്രിസോസ്റ്റത്തിന്റെ നേതൃത്യത്തില്‍ പ്രാരംഭ പ്രാര്‍ത്ഥനകളോടെയായിരുന്നു കണ്‍വന്‍ഷന്റെ തുടക്കം.
മനുഷ്യന്റെ വീണ്ടുവിചാരമില്ലാത്ത പ്രവൃത്തി മൂലം പരിസ്ഥിതി വികലപ്പെടുകയാണന്നും. പരിസ്ഥിതിയുടെ വീണ്ടടുപ്പിന് വിശ്വാസ സമൂഹം ശക്തിപ്പെടണമെന്നും കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തമര്‍ത്തോമ്മ സഭ മേലധ്യക്ഷന്‍ ഡോ ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത പറഞ്ഞു. സാമൂഹ്യ മാധ്യമങ്ങളുടെ ദുരുപയോഗം ഏറുകയാണന്നും ഇത് കുടുംബ ബന്ധങ്ങള്‍ ശിഥിലമാക്കപ്പെടുകയാണന്നും സുവിശേഷ പ്രസംഗ സംഘം പ്രസിഡന്റ് ഡോ യു യാക്കിം മാര്‍ കൂറിലോസ് എപ്പിസ്‌കോപ്പ അധ്യക്ഷ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.
യുവതലമുറയുടെ സെല്‍ഫി ഭ്രമത്തെയും ഇദ്ദേഹം വിമര്‍ശിച്ചു. വിവിധ സഭ മേലധ്യക്ഷന്മാര്‍, കേന്ദ്ര മന്ത്രിഅല്‍ഫോണ്‍സ് കണ്ണന്താനം, ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ്,മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, എംപിമാര്‍, എംഎല്‍എമാര്‍, വിവിധ രാഷ്ട്രീയ സാംസ്‌കാരിക നേതാക്കള്‍ തുടങ്ങി നിരവധി പേര്‍ ഉദ്ഘാടനച്ചടങ്ങില്‍ സന്നിഹിതരായി.
ഫ്‌ളോറിഡയില്‍ നിന്നുള്ള ബിഷപ് പീറ്റര്‍ ഡേവിഡ് ഈറ്റന്‍, ഫ്രാന്‍സിസ് സുന്ദര്‍രാജ്, ആര്‍ രാജ് കുമാര്‍, തുടങ്ങിയവരാണ് ഈ വര്‍ഷത്തെ കണ്‍വന്‍ഷനില്‍ പ്രധാന പ്രാസംഗികര്‍. സഭയുടെ ഭക്തിഗാന വിഭാഗത്തിന്റെ നേതൃത്വത്തില്‍ 101 അംഗ ഗായകസംഘമാണ് ഗാനങ്ങള്‍ ആലപിക്കുന്നത്.
മാർത്തോമ്മാ സുറിയാനി സഭയിലെ പോഷകസംഘടനയായ സുവിശേഷ പ്രസംഗ സംഘത്തിന്റെ നേതൃത്വത്തിൽ വർഷത്തിലൊരിക്കൽ നടത്തി വരുന്ന ക്രിസ്തീയ കൂടി വരവാണ് മാരാമൺ കൺവൻഷൻ.
ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തീയ കൂട്ടായ്‌മയാണ് . 8 ദിവസം നീണ്ടു നിൽക്കുന്ന കൺവൻഷൻ എല്ലാ വർഷവും ഫെബ്രുവരി മാസം പത്തനംതിട്ട ജില്ലയിൽ മാരാമണ്ണിൽ പമ്പാനദിയുടെ തീരത്താണ് നടത്തപ്പെടാറുള്ളത്. 1896-ലാണ് മാരാമൺ
കൺവൻഷൻ ആരംഭിച്ചത്.
മാരാമൺ പരിസരത്തുള്ള എല്ലാ മാർത്തോമ്മാ ഇടവകകളിലേയും ജനങ്ങൾ ഒരാഴ്ച്ച മുൻപു തന്നെ പന്തൽകെട്ടുവാനുള്ള ഓല, മുള തുടങ്ങിയ സാമഗ്രികളുമായി പമ്പാതീരത്തെത്തി പന്തൽ നിർമ്മാണത്തിനു സഹായിക്കുന്നു.
ഏകദേശം ഒരുലക്ഷത്തി അൻപതിനായിരം (150,000) ആളുകൾക്ക് ഒരേ സമയം ഇരിക്കുവാൻ സൗകര്യമുള്ള പന്തലാണ് നിർമ്മിക്കുന്നത്. വലിയ പന്തലിനടുത്തായി കൊച്ചുകുട്ടികളുമായി വരുന്ന സ്ത്രീകൾക്കായി കുട്ടിപന്തലുമുണ്ട്. കൺവൻഷൻ നഗറിനടുത്തായി വിവിധ ഇടവകകളുടേയും, ക്രിസ്തീയ സ്ഥാപനങ്ങളുടേയും സ്റ്റാളുകളും വിശ്വാസികളുടെ സൌകര്യത്തിനായി ക്രമീകരിച്ചിരിച്ചിട്ടുണ്ട് . ഈ വര്‍ഷത്തെ കണ്‍വെന്‍ഷന്‍ 18 ന് സമാപിക്കും.