ഇറോം നിങ്ങളാര്‍ക്കു വേണ്ടിയാണ് സ്വന്തം ജീവിതം കളഞ്ഞത്..? സന്തോഷ് പണ്ഡിറ്റ്

santhosh & erom

ഉരുക്ക് വനിതയ്ക്ക് നൂറില്‍ താഴെ വോട്ടുകള്‍ !

മണിപ്പൂര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇറോം ശര്‍മ്മിള നേരിട്ട പരാജയത്തിന്റെ നിരാശ പങ്കുവച്ച് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. ഇറോം ശര്‍മ്മിള നിങ്ങളാര്‍ക്ക് വേണ്ടിയാണ് സ്വന്തം ജീവിതം കളഞ്ഞതെന്ന് സന്തോഷ് പണ്ഡിറ്റ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു. ഉരുക്ക് വനിതയ്ക്ക് നൂറില്‍ താഴെ വോട്ടുകള്‍ മാത്രമേ ലഭിച്ചുള്ളൂ എന്ന വാര്‍ത്ത തന്നെ ഞെട്ടിച്ചുവെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. വിഷമിക്കരുത്. ഇതാണ് യാഥാര്‍ത്ഥ്യം. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ-എന്ന് സന്തോഷ് പണ്ഡിറ്റ്.
ഇറോം ഷർമിള..
നിങ്ങളാര്‍ക്കു വേണ്ടിയാണ് സ്വന്തം ജീവിതം കളഞ്ഞത്..?
I AM SHOCKED WITH THIS NEWS THAT IRON LADY GOT BELOW 100 VOTES…
DON’T WORRY…THIS IS THE REALITY…
GOD BLESS U….. by…SANTHOSH PANDIT
തന്റെ ആദ്യ തെരഞ്ഞെടുപ്പ് പോരാട്ടത്തില്‍ വെറും 90 വോട്ടുകള്‍ മാത്രമേ ഇറോം ശര്‍മ്മിളയ്ക്ക് ലഭിച്ചുള്ളൂ. മുഖ്യമന്ത്രി ഒക്രാം ഇബോബിക്കെതിരെ തൗബല്‍ മണ്ഡലത്തില്‍ മത്സരിച്ച ഇറോം ശര്‍മ്മിള നോട്ടയ്ക്കും പിന്നിലാണ്. ഇവിടെ നോട്ടയ്ക്ക് 143 വോട്ടുകള്‍ ലഭിച്ചു. ഇറോമിന്റെ പീപ്പിള്‍സ് റീസര്‍ജന്‍സ് ജസ്റ്റിസ് അലയന്‍സ് പാര്‍ട്ടിക്ക് അക്കൗണ്ട് തുറക്കാന്‍ പോലും സാധിച്ചില്ല.
മണിപ്പൂരിലെ പ്രത്യേക സൈനികാധികാര നിയമത്തിനെതിരെ പതിനാറ് വര്‍ഷം നിരാഹാര സമരം നടത്തിയ ഇറോം ശര്‍മ്മിള കഴിഞ്ഞ ഓഗസ്റ്റ് 9നാണ് സമരം അവസാനിപ്പിച്ചത്. തുടര്‍ന്ന് രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍ അവര്‍ തീരുമാനിക്കുകയായിരുന്നു.