ടെലിവിഷൻ സീരിയലുകള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്താന്‍ കഴിയുമോ?

serials

ടെലിവിഷന്‍ സിരീയലുകള്‍ക്കെതിരെ വൻ തോതില്‍ പരാതികളുടെ പ്രളയം. കുടുംബങ്ങളില്‍ അന്തഃഛിന്ദ്രം വരെ സീരിയലുകൾ സൃഷ്ടിക്കുന്നുവെന്നും തരം താഴ്ന്ന ഉള്ളടക്കം പ്രേക്ഷകരെ ഗുരുതരമായി ബാധിക്കുന്നുവെന്നും പല പ്രമുഖരും പ്രതികരിക്കുന്നു. ഇതിനെ തുടര്‍ന്നാണ് ടെലിവിഷൻ സീരിയലുകള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്താന്‍ കഴിയുമോ എന്ന ചോദ്യം ഉയർന്നത്.

സീരിയലുകള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്ന് മന്ത്രി എ.കെ ബാലന്‍. നിയമസഭയില്‍ പ്രസ്താവിച്ചു. പ്രതിപക്ഷ എം.എല്‍.എ കെ.വി അബ്ദുള്‍ ഖാദറിന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു സാംസ്‌കാരിക മന്ത്രി.

കേന്ദ്ര വാര്‍ത്താ വിതരണ വകുപ്പിനാണ് സെന്‍സര്‍ഷിപ്പ് നടത്താനുള്ള അവകാശം എന്നും സംസ്ഥാന സര്‍ക്കാരിന് ഇതില്‍ പരിമിതി ഉണ്ടെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനം ഒരു മോണിറ്ററിംഗ് കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. ആ കമ്മിറ്റിക്ക് കേന്ദ്രത്തിലേയ്ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ മാത്രമേ സാധിക്കുകയുള്ളൂ എന്നും മന്ത്രി പറഞ്ഞു.