Friday, October 11, 2024
HomeKeralaമതസ്പർദ്ധ വളര്‍ത്താന്‍ വ്യാജ ഫോട്ടോ പ്രചരിപ്പിച്ച സംഭവം; കേസ് എടുക്കാൻ നിർദ്ദേശം

മതസ്പർദ്ധ വളര്‍ത്താന്‍ വ്യാജ ഫോട്ടോ പ്രചരിപ്പിച്ച സംഭവം; കേസ് എടുക്കാൻ നിർദ്ദേശം

പശ്ചിമബംഗാളില്‍ കലാപം നടക്കുന്നതിനിടെ സോഷ്യല്‍ മീഡിയയിലൂടെ കേരളത്തില്‍ വിഷയം ആളിക്കത്തിച്ചവര്‍ക്കെതിരേ കേസെടുക്കാന്‍ മുഖ്യമന്ത്രിയുടെ ഉത്തരവ്. ഹിന്ദുക്കള്‍ മുസ്ലിംകളാല്‍ ആക്രമിക്കപ്പെടുന്നെന്ന് വ്യാജ ഫോട്ടോ ഉപയോഗിച്ച് പ്രചരിപ്പിക്കുകയും മതസ്പര്‍ധ വളര്‍ത്തുന്ന തരത്തില്‍ പോസ്റ്റ് ഇടുകയും ചെയ്ത യുവമോര്‍ച്ച നഗരൂര്‍ പഞ്ചായത്ത്കമ്മിറ്റി പ്രസിഡന്റ് വിമേഷ് വിജയ് എന്ന ആള്‍ക്കെതിരേയാണ് നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കിയത്. നാഷനലിസ്റ്റ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. മുജീബ് റഹ്മാൻ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ ഉത്തരവ്. നിരവധി പേര്‍ നോക്കിനില്‍ക്കേ ഒരു സ്ത്രീയുടെ വസ്ത്രം വലിച്ചിഴയ്ക്കുന്ന ചിത്രത്തിനൊപ്പം ബംഗാളില്‍ ഹിന്ദു സ്ത്രീയുടെ വസ്ത്രം അഴിക്കുന്ന ഇസ്ലാമിക തീവ്രവാദികള്‍ എന്ന വാചകത്തോടെ നല്‍കിയ പോസ്റ്റിനെതിരേയാണ് പരാതി നല്‍കിയത്. ഈ ചിത്രം യഥാര്‍ഥത്തില്‍ 2014ല്‍ പുറത്തിറങ്ങിയ മനോജ് തിവാരിയുടെ സിനിമയിലെ ഒരു രംഗമാണ്. മതസ്പര്‍ധ വളര്‍ത്തുക എന്ന വ്യക്തമായ ഉദ്ദേശ്യത്തോടെ വ്യാജ ചിത്രം പ്രചരിപ്പിച്ചതിന് ഇന്ത്യന്‍ ശിക്ഷാനിയമം 153 (ബി),(സി), ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്റ്റ് 66 (എ)(ബി)എന്നീ വകുപ്പുകള്‍ പ്രകാരം കേസ് എടുക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിരുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments