ന്യൂജേഴ്‌സി ക്ലിഫ്റ്റൻ സെന്റ് തോമസ് ക്‌നാനായ പള്ളിയിൽ പരിശുദ്ധ തോമ്മാശ്ലീഹായുടെ ഓർമ്മപ്പെരുന്നാൾ 2017 ജൂലൈ രണ്ടാം തീയതി വിശുദ്ധ മൂന്നിന്മേൽ കുർബാനയോടുകൂടി ആരംഭിച്ചു. ആർച്ച് ബിഷപ്പ് ഡോ. ആയൂബ് മാർ സിൽവാനിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാർമ്മികത്വത്തിൽ ഫാ.ജേക്കബ് ചാക്കോ ഉള്ളാട്ടിൽ, ഫാ. ജൂണി ജേക്കബ് തോപ്പിൽ തുടങ്ങിയവർ സഹകാർമ്മികരായിരുന്നു. വിശുദ്ധ കുർബാനക്ക് ശേഷം ആയൂബ് മാർ സിൽവാനിയോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി. തുടർന്ന് ക്ലിഫ്റ്റൻ സെന്റ് തോമസ് പള്ളിയിൽ നിന്നും ഗ്രാജുവേറ്റ് ചെയ്ത കുട്ടികളെ മെത്രാപോലിത്ത മെമെന്റോ നൽകി ആദരിക്കുകയും തുടർന്ന് പൊതുസമ്മേളനം സമാപിക്കുകയും ചെയ്തു. പരിശുദ്ധന്റെ നാമത്തിൽ മധ്യസ്ഥ പ്രാർത്ഥനക്കു ശേഷം ഭക്തിനിർഭരമായ റാസ ക്ളിഫ്റ്റൻ ടൗൺ ചുറ്റി തിരികെ പള്ളിയിലെത്തി. സെന്റ് തോമസ് ഗ്രൂപ്പിന്റെ വാദ്യമേളം റാസയ്ക്ക് വർണ്ണം പകർന്നു. കൊടികളും മുത്തുക്കുടകളും കൈകളിലേന്തി നൂറുകണക്കിന് വിശ്വാസികൾ റാസയിൽ പങ്കെടുത്തു. മെബിൻ മണിമലേത്ത് മരക്കുരിശേന്തി റാസയ്ക്കു നേതൃത്വം കൊടുത്തു.
Home Pravasi news പരിശുദ്ധ തോമ്മാശ്ലീഹായുടെ ഓർമ്മപ്പെരുന്നാൾ ക്ലിഫ്റ്റൻ സെന്റ് തോമസ് ക്‌നാനായ പള്ളിയിൽ ആചരിച്ചു