നടിയെ ആക്രമിച്ച കേസിൽ ബുദ്ധിപരമായി കരുക്കൾ നീക്കിയ ദിലീപിന് ‘പണി’ കിട്ടിയതെങ്ങനെ ?
1. ബ്ലാക്മെയിൽ പരാതിയുമായി പൊലീസിനെ സമീപിച്ചത്.
2. രണ്ടു കോടി സുനി ആവശ്യപ്പെട്ടെന്നു പറഞ്ഞു. പക്ഷേ, എവിടെ, എങ്ങനെയെന്നു പറയാനായില്ല.
3. ആദ്യം ചോദ്യംചെയ്യൽ 13 മണിക്കൂർ നീണ്ടിട്ടും ഒരിക്കൽപ്പോലും എതിർത്തില്ല. നിരപരാധിയെങ്കിൽ പ്രതിഷേധിച്ചേനെയെന്നു പൊലീസ് വിലയിരുത്തൽ.
4. രക്ഷിക്കണമെന്നു ചോദ്യംചെയ്യലിനുശേഷം കൈകൂപ്പി ഉദ്യോഗസ്ഥരോടു പറഞ്ഞത്.
5. ബ്ലാക്മെയിൽ കത്തിൽ ഭീഷണിയില്ല, ഇതു കൃത്യമായ ബന്ധത്തിന്റെ സൂചന.
6. സുനിയെ അറിയില്ലെന്നുള്ള നിലപാടിൽ ഉറച്ചുനിന്നത്. തെളിവുകൾ എതിരായി.
ഒടുവിൽ സ്വയം കുഴിച്ച കുഴിയിൽ ദിലീപ് വീഴുക തന്നെ ചെയ്തു