ഇംഗ്ലണ്ടിനെ 268 റണ്‍സിന് തോൽപിച്ചു

kuldheep

ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തില്‍ ചൈനാ മാന്‍ കുല്‍ദീപ്​ യാദവി​​െന്‍റ സ്​പിന്‍ മികവില്‍ ആതിഥേയരെ 268 റണ്‍സിന്​ കൂടാരം കയറ്റി ഇന്ത്യ. ടോസ്​ നഷ്​ടമായി ബാറ്റിങ്ങിന്​ ഇറങ്ങിയ ഇംഗ്ലണ്ട്​ നിരരെ കുല്‍ദീപ്​ നിരനിരയായി തിരിച്ചയക്കുകയായിരുന്നു. കരിയറിലെ ആദ്യ അഞ്ച്​ വിക്കറ്റ്​ നേട്ടമാണ്​ കുല്‍ദീപ്​ നോട്ടിങ്​ഹാമിലെ ട്ര​െന്‍റ്​ ബ്രിഡ്​ജില്‍ സ്വന്തമാക്കിയത്​. ഇംഗ്ലണ്ടിന്​ വേണ്ടി ബെന്‍ സ്​റ്റോക്​സ്​ (50) ജോസ്​ ബട്​ലര്‍ (53) എന്നിവര്‍ പൊരുതിയിരുന്നില്ലെങ്കില്‍ ടീം ചെറിയ സ്കോറിന്​ ഒതുങ്ങുമായിരുന്നു. ഒാപണര്‍മാരായ ജേസണ്‍ റോയ് ജോന്നി ബൈര്‍സ്​റ്റോ എന്നിവര്‍ 38 റണ്‍സ്​ വീതമെടുത്തു.