Friday, April 26, 2024
HomeNationalബിജെപി പണം ഉപയോഗിച്ച്‌ സര്‍ക്കാരുകളെ അട്ടിമറിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി

ബിജെപി പണം ഉപയോഗിച്ച്‌ സര്‍ക്കാരുകളെ അട്ടിമറിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി

ബിജെപി പണം ഉപയോഗിച്ച്‌ സര്‍ക്കാരുകളെ അട്ടിമറിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് ഒടുവില്‍ രാഹുല്‍ ഗാന്ധി മൗനം വെടിഞ്ഞത്. ഈ ഒരു നീക്കം വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കണ്ടതാണ്. അത് തന്നെയാണ് ഇപ്പോഴും തുടരുന്നതെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

പണം ഉപയോഗിച്ച്‌ ബിജെപി സര്‍ക്കാരുകളെ അട്ടിമറിക്കുകയാണ്. ആദ്യം ഗോവയില്‍ സംഭവിച്ചു. പിന്നാലെ വടക്കുകിഴക്ക് സംസ്ഥാനങ്ങളില്‍., ഇപ്പോഴിതാ കര്‍ണാടകയിലും ഇത് തന്നെയാണ് ആവര്‍ത്തിക്കുന്നത്. അവര്‍ക്ക് പണമുണ്ട്. അധികാരമുണ്ട്. അത് അവര്‍ ഉപയോഗിക്കുകയാണ്. ഇതാണ് യാഥാര്‍ത്ഥ്യമെന്നും അഹ്മ്മദാബാദില്‍ വെച്ച്‌ രാഹുല്‍ ഗാന്ധി പ്രതികരിച്ചു.
‘കോണ്‍ഗ്രസ് സത്യത്തിനുവേണ്ടിയാണ് പോരാടുന്നത്. സത്യമാണ് കോണ്‍ഗ്രസിന് കരുത്ത് പകരുന്നത്..’ എന്താണ് കോണ്‍ഗ്രസ് പാര്‍ട്ടി അടുത്തത് ചെയ്യാന്‍ പോകുന്നതെന്ന് ചോദ്യത്തിനാണ് രാഹുല്‍ ഗാന്ധി ഇങ്ങനെ മറുപടി നല്‍കിയത്. രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ വിശ്വാസവോട്ട് തേടാമെന്ന് മുഖ്യമന്ത്രി എച്ച്‌.ഡി.കുമാരസ്വാമി സ്പീക്കറെ അറിയിച്ചു. വിശ്വാസവോട്ടെടുപ്പിനെ നേരിടാന്‍ തയാറാണ്. അതിന് സമയം നിശ്ചയിക്കാം. അധികാരത്തില്‍ തൂങ്ങിനില്‍ക്കാനല്ല താന്‍ ഇവിടെ നില്‍ക്കുന്നതെന്നും കുമാരസ്വാമി നിയമസഭാ സമ്മേളനത്തില്‍ വ്യക്തമാക്കി.

വെള്ളിയാഴ്ച ചേര്‍ന്ന നിയമസഭ സമ്മേളനത്തിലാണ് അദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കുമാരസ്വാമി വിശ്വാസവോട്ടിന് തയാറാണെന്ന് വ്യക്തമാക്കിയതോടെ ബിജെപി നേതാവ് ബി.എസ് യെദ്യൂരപ്പ നിയമസഭയിലെ അദേഹത്തിന്റെ ചേംബറിലേക്ക് മടങ്ങി.

അതേസമയം വിമത എം.എല്‍.എമാരുടെ രാജിയിലും അവര്‍ക്ക് അയോഗ്യത കല്‍പിക്കാനുള്ള സ്പീക്കര്‍ കെ.ആര്‍ രമേശ് കുമാറിന്റെ നീക്കത്തിലും ചൊവ്വാഴ്ച വരെ തല്‍സ്ഥിതി തുടരാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു. ഹര്‍ജികളില്‍ ചൊവ്വാഴ്ച വീണ്ടും വാദം കേള്‍ക്കും. അതുവരെ ഒരു തീരുമാനവും പാടില്ല.

രാജിവച്ച പത്ത് വിമത കോണ്‍ഗ്രസ് എം.എല്‍.എമാരോടും ഇന്നലെ വൈകിട്ട് ആറു മണിക്കകം സ്പീക്കറുടെ മുന്നില്‍ ഹാജരാകാനും രാജിയില്‍ തീരുമാനമെടുക്കാന്‍ സ്പീക്കറോടും സുപ്രീം കോടതി ഇന്നലെ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ രാജിയില്‍ തീരുമാനമെടുക്കും മുന്‍പ് എം.എല്‍.എമാരെ അയോഗ്യരാക്കാനുള്ള നീക്കവുമായി സ്പീക്കര്‍ മുന്നോട്ടുപോയതോടെയാണ് വീണ്ടും അനിശ്ചിതത്വം ഉടലെടുത്തത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments