Friday, October 11, 2024
HomeNationalആര്‍എസ്‌എസ് തലവന്‍റെ അകമ്പടി വാഹനം ഇടിച്ച്‌ ആറു വയസ്സുകാരന്‍ മരിച്ചു

ആര്‍എസ്‌എസ് തലവന്‍റെ അകമ്പടി വാഹനം ഇടിച്ച്‌ ആറു വയസ്സുകാരന്‍ മരിച്ചു

ആര്‍എസ്‌എസ് തലവന്‍ മോഹന്‍ ഭഗവതിന്‍റെ അകമ്ബടി വാഹനം ഇടിച്ച്‌ ആറു വയസ്സുകാരന്‍ മരിച്ചു. രാജസ്ഥാനിലെ ആല്‍വാറിലാണ് അപടകമുണ്ടായത്. ബുധനാഴ്ച തിജാരയില്‍നിന്ന് പരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്നു ഭഗവത്. പത്ത് കാറാണ് അകമ്ബടിയായുണ്ടായിരുന്നത്. മുത്തച്ഛനോടൊപ്പം ഇരു ചക്രവാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന സചിന്‍ എന്ന കുട്ടിയാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മുത്തച്ഛന് പരിക്കേറ്റു. അപകടത്തിന് കാരണമായ വാഹനം ഇതുവരെ പിടിച്ചെടുത്തിട്ടില്ല. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയാണ് മോഹന്‍ ഭഗവതിന് നല്‍കുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments